31കാരനായ ബാങ്ക് ജീവനകാരനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി സ്യൂട്ട്‌കേസുകളില്‍ നിറച്ച് വഴിയില്‍ തള്ളി; ദമ്പതികള്‍ അറസ്റ്റില്‍
Dec 19, 2020, 11:29 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 19.12.2020) 31കാരനായ ബാങ്ക് ജീവനകാരനെ കാലപ്പെടുത്തി കഷ്ണങ്ങളാക്കി സ്യൂട്ട്‌കേസുകളില്‍ നിറച്ച് വഴിയില്‍ തള്ളിയ കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. സുശീല്‍ കുമാര്‍ സര്‍നായിക്കിനെ കൊലപ്പെടുത്തിയ കേസില്‍ ചാള്‍സ് നാടാര്‍ (41) ഇയാളുടെ ഭാര്യ സലോമി (31) എന്നിവരാണ് അറസ്റ്റിലായത്. ഡിസംബര്‍ 12നാണ് വറോളിയിലെ തന്റെ താമസസ്ഥലത്ത് നിന്നും സുശീല്‍ കുമാറിനെ കാണാതായത്.

ബാങ്കിന്റെ മുംബൈ ഗ്രാന്റ് റോഡ് ബ്രാഞ്ചിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. ഒരു പിക്‌നിക്കിന് പോകുന്നുവെന്നും ഡിസംബര്‍ 13ന് ഞായറാഴ്ച തിരിച്ചെത്തുമെന്നും അമ്മയോട് പറഞ്ഞതായി പോലീസ് പറഞ്ഞു. പറഞ്ഞ ദിവസമായിട്ടും തിരിച്ചെത്താതിനെ തുടര്‍ന്നാണ് ഇയാളുടെ മാതാവ് പോലീസില്‍ പരാതിയുമായി എത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ദമ്പതികള്‍ അറസ്റ്റിലായത്.
അഞ്ച് ദിവസം മുന്‍പ് കാണാതായ സുശീല്‍ കുമാറിന്റെ ശരീര ഭാഗങ്ങള്‍ റായിഘഡ് ജില്ലയിലെ നീരാല്‍ റെയില്‍വേ സ്റ്റേഷന് സമീപം രണ്ട് സ്യൂട്ട് കേസുകളില്‍ നിറച്ചരീതിയില്‍ കണ്ടെത്തിയത്. രണ്ട് സ്യൂട്ട്‌കേസുകള്‍ നീരാലി റെയില്‍വേ സ്റ്റേഷന് സമീപമുള്ള വെള്ളക്കെട്ടില്‍ ഒഴുകി നടക്കുകയായിരുന്നു. ഇതില്‍ പരിശോധിച്ചപ്പോഴാണ് ശരീര ഭാഗങ്ങള്‍ ലഭിച്ചത്.
സുശീലിന്റെ മൃതദേഹം തിരിച്ചറിഞ്ഞ പോലീസ്, സ്യൂട്ട്‌കേസ് വിശദമായി പരിശോധിച്ചപ്പോള്‍ അതില്‍ വിറ്റകടയുടെ സ്റ്റിക്കര്‍ ലഭിച്ചു. ഈ കടയില്‍ ആരാണ് ഈ സ്യൂട്ട്‌കേസ് വാങ്ങിയത് എന്ന് അന്വേഷിച്ചു. അവിടുത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ചാള്‍സ് നാടാര്‍ എന്ന വ്യക്തിയാണ് അത് വാങ്ങിയത് എന്ന് മനസിലായത്. ഇവരെ നീരാലിയിലെ രാജ്വാഗ് റസിഡന്‍ഷ്യല്‍ സൊസേറ്റിയില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരെയും വെള്ളിയാഴ്ച കോടതി റിമാന്‍ഡ് ചെയ്തു.
വിശദമായ ചോദ്യം ചെയ്യലില്‍ സുശീല്‍ കുമാറും ചാള്‍സ് നാടാറിന്റെ ഭാര്യ സലോമിയും ഒരു കോള്‍ സെന്ററില്‍ ഒന്നിച്ച് ജോലി ചെയ്തിരുന്നതായി വ്യക്തമായി. ഇവര്‍ തമ്മില്‍ സൗഹൃദം ഉണ്ടായിരുന്നു. ഡിസംബര്‍ 12ന് നീരാലിയിലെ ഇവരുടെ താമസസ്ഥലം സുശീല്‍ സന്ദര്‍ശിച്ചു. ഇവിടെ വച്ച് സലോമിയെ സംബന്ധിച്ച് ചില കാര്യങ്ങള്‍ നാടറോട് സുശീല്‍ പറഞ്ഞു. എന്നാല്‍ ഇതില്‍ ദേഷ്യം വന്ന നാടാര്‍ സുശീലിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കൊലപാതകം മറയ്ക്കാന്‍ നാടാറും ഭാര്യയും മൃതദേഹം കഷ്ണങ്ങളാക്കി സ്യൂട്ട് കേസിലാക്കി ഉപേക്ഷിക്കുകയായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.