ന്യൂഡെല്‍ഹി: (www.kvartha.com 07.12.2020) വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയില്‍ നിന്നു പറന്നുയര്‍ന്നതിനു പിന്നാലെ അറബിക്കടലില്‍ തകര്‍ന്നുവീണ മിഗ് 29 കെ യുദ്ധവിമാനത്തിലെ പൈലറ്റ് ലഫ്. കമാന്‍ഡര്‍ നിഷാന്ത് സിങ്ങിന്റെ മൃതദേഹം കണ്ടെത്തി. നവംബര്‍ 26നു വൈകിട്ടായിരുന്നു അപകടം നടന്നത്. അപകടം നടന്ന് 11-ാം ദിവസമായ തിങ്കളാഴ്ചയാണ് മൃതദേഹം കണ്ടെത്തുന്നത്. ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥരാണ് വാര്‍ത്ത പുറത്തുവിട്ടത്.
വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയില്‍ നിന്നു പരിശീലന പറക്കല്‍ നടത്തുന്നതിനിടെ സേനാ വിമാനം നിയന്ത്രണം വിട്ട് അറബിക്കടലില്‍ വീഴുകയായിരുന്നു. കര്‍ണാടകയിലെ കാര്‍വാര്‍ താവളത്തില്‍നിന്നുള്ള വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
Keywords: Missing Navy pilot's body found on seabed off Goa coast, New Delhi, News, Technology, Flight, Dead Body, Airport, National.