Follow KVARTHA on Google news Follow Us!
ad

47 വര്‍ഷം നീണ്ടുനിന്ന ദാമ്പത്യ ജീവിതം തട്ടിയെടുക്കുവാന്‍ വില്ലനായി എത്തിയത് കോവിഡ് 19; ദമ്പതികള്‍ മരണത്തിന് കീഴടങ്ങിയത് ഒരേസമയം

#ഇന്നത്തെ വാര്‍ത്തകള്‍,#ലോകവാര്‍ത്തകള്‍, America,News,Dead,hospital,Treatment,Couples,World,
മിഷിഗണ്‍: (www.kvartha.com 02.12.2020) 47 വര്‍ഷം നീണ്ടുനിന്ന സന്തോഷകരമായ ദാമ്പത്യ ജീവിതം തട്ടിയെടുക്കുവാന്‍ വില്ലനായി എത്തിയത് കോവിഡ് 19. ഇക്കാലയളവില്‍ മക്കളേയും കൊച്ചുമക്കളേയും അവരുടെ മക്കളേയും വളര്‍ത്തി. വിശുദ്ധ ദേവാലയത്തില്‍ ഇരുവരുടേയും വലതുകരം മുഖ്യകാര്‍മികന്‍ ചേര്‍ത്തു പിടിച്ച് ജീവിതാവസാനം വരെ ഒന്നിച്ചു കഴിയണമെന്ന് പറഞ്ഞ പ്രതിജ്ഞ ഇരുവരും ഒരു നിമിഷത്തില്‍ തന്നെ നിറവേറ്റി. മക്കളുടേയും കൊച്ചുമക്കളുടേയും സാന്നിധ്യത്തില്‍ ജീവിതത്തോട് യാത്ര പറയുമ്പോള്‍ ഇരുവരുടേയും മരണസമയം ആശുപത്രി അധികൃതര്‍ രേഖപ്പെടുത്തിയിരിക്കുന്നത് 2020 നവംബര്‍ 24, വൈകിട്ട് 4.30 എന്നാണ്.Michigan couple married for 47 years die of coronavirus within a minute of one another, America, News, Dead, Hospital, Treatment, Couple, World

'അക്ഷരാര്‍ത്ഥത്തില്‍ അവര്‍ എല്ലാം ഒരുമിച്ച് ചെയ്തു, മരണത്തില്‍ ഞങ്ങള്‍ ഞെട്ടിപ്പോയെങ്കിലും, തിരിഞ്ഞുനോക്കുമ്പോള്‍ അത് ഒട്ടും അതിശയകരമല്ലെന്ന് കരുതുന്നു, കാരണം അവര്‍ എല്ലായ്‌പ്പോഴും ഒരുമിച്ചായിരുന്നു, ജീവിതത്തില്‍ അവര്‍ ഒരുമിച്ച് വളരെയധികം ആസ്വദിച്ചിരുന്നു,' ദമ്പതികളുടെ പെണ്‍മക്കളില്‍ ഒരാളായ ജോവാന സിസ്‌ക് പറയുന്നു.

35 വര്‍ഷം നഴ്‌സായി ജോലി ചെയ്ത പട്രീഷ (78)ക്കാണ് രോഗലക്ഷണങ്ങള്‍ ആദ്യം കണ്ടെത്തിയത്. ചികിത്സ തേടിയ ഇവര്‍ക്ക് വീട്ടില്‍ ഐസൊലേഷനില്‍ കഴിയാനായിരുന്നു നിര്‍ദേശം ലഭിച്ചത്. വീട്ടിലെത്തി ഒരാഴ്ചയ്ക്കുശേഷം ട്രക്ക് ഡ്രൈവറായി വിരമിച്ച ഭര്‍ത്താവ് ലസ്ലിക്കും രോഗലക്ഷണങ്ങള്‍ കണ്ടെത്തി. ഇത്തവണ ഇരുവരും ചേര്‍ന്നാണ് ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിയത്. ഇരുവരുടേയും രോഗാവസ്ഥ ഗുരുതരമായതിനെ തുടര്‍ന്ന് നവംബര്‍ 24ന് അന്ത്യം സംഭവിക്കുകയായിരുന്നു.

മാതാപിതാക്കളുടെ ജീവിതം ആനന്ദകരവും മാതൃകാപരവുമായിരുന്നുവെന്ന് പെണ്‍മക്കളില്‍ ഒരാളായ ജൊവേന പറഞ്ഞു. ഒരൊറ്റ നോട്ടത്തില്‍ ആരിലും ആകര്‍ഷിക്കപ്പെടുന്ന സ്വഭാവത്തിനുടമകളായിരുന്നു മാതാപിതാക്കളെന്നും ഇവര്‍ അനുസ്മരിച്ചു.

ജോണ്‍ ഹോപ് കിന്‍സ് യൂണിവേഴ്‌സിറ്റി ഒടുവില്‍ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് അമേരിക്കയില്‍ കോവിഡ് 19 രോഗത്തെ തുടര്‍ന്ന് മരിച്ച 2,68,087 ആളുകളുടെ പട്ടികയില്‍ ദമ്പതികളും ഉള്‍പ്പെടുന്നു.

Keywords: Michigan couple married for 47 years die of coronavirus within a minute of one another, America, News, Dead, Hospital, Treatment, Couple, World.

Post a Comment