പോസ്റ്റ് ഇങ്ങനെ;
'എന്റെ അച്ഛന്‍, അമ്മ, ഞാന്‍, എന്റെ മകന്‍ കോവിഡ് ടെസ്റ്റില്‍ പോസിറ്റീവ് ആയിരിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഞങ്ങളുമായി ബന്ധപ്പെട്ടവരെയെല്ലാം ഇക്കാര്യം അറിയിച്ചിട്ടുണ്ട്. എന്റെയും ചീരുവിന്റെയും ആരാധകര്‍ പരിഭ്രമിക്കേണ്ടതില്ലെന്നും ഞങ്ങള്‍ ഇപ്പോള്‍ ചികിത്സയിലാണെന്നും സുഖമായിരിക്കുന്നുവെന്നും പറയാന്‍ ഞാനാഗ്രഹിക്കുന്നു. ജൂനിയര്‍ ചിരുവും സുഖമായിരിക്കുന്നു. ഒരു കുടുംബമെന്ന രീതിയില്‍ ഞങ്ങള്‍ ഇതിനെതിരെ പോരാടുകയും വിജയികളായി പുറത്തുവരികയും ചെയ്യും.' മേഘ്‌ന കുറിക്കുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് മേഘ്‌ന ഒരു ആണ്‍ക്കുഞ്ഞിന് ജന്മം നല്‍കിയത്. 
കഴിഞ്ഞദിവസം നടന്‍ ശരത് കുമാറിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. താരം ഇപ്പോള്‍ ഹൈദരാബാദില്‍ ചികിത്സയിലാണ്. ശരത് കുമാറിന്റെ ഭാര്യയും നടിയുമായ രാധികയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. താരത്തിന് കോവിഡ് ലക്ഷണങ്ങള്‍ ഒന്നും ഇല്ലായിരുന്നുവെന്നും മികച്ച ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ചികിത്സയിലാണ് താരമെന്നും രാധിക ട്വീറ്റില്‍ പറയുന്നു. ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മിയും ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്.
Keywords: Meghana Raj, her son and parents test coronavirus positive, Bangalore, News,Actress, Health, Health and Fitness, Parents, Treatment, Cinema, National.