കോവിഡ് വാക്സിനു വേണ്ടി ബ്രിടനിലേക്ക് പറക്കാനൊരുങ്ങി ഇന്ത്യക്കാര്‍; ട്രാവല്‍ ഏജന്‍സിയില്‍ വിളിയോടുവിളി; പോകുന്നവര്‍ക്ക് ത്രീ-നൈറ്റ് പാകേജ്
Dec 3, 2020, 13:24 IST
ന്യൂഡെല്‍ഹി: (www.kvartha.com 03.12.2020) കോവിഡ് വാക്സിനു വേണ്ടി ബ്രിടനിലേക്കു പോകാനൊരുങ്ങി ഇന്ത്യക്കാര്‍. ഫൈസര്‍ വാക്സിന് ബ്രിട്ടിഷ് സര്‍ക്കാര്‍ അനുമതി നല്‍കിയതോടെയാണ് കുത്തിവയ്പിനായി യുകെയ്ക്ക് പോകുന്ന കാര്യം ഇന്ത്യാക്കാര്‍ ചിന്തിച്ചുതുടങ്ങിയത്. ഇതിനെക്കുറിച്ച് നിരവധി ഇന്ത്യക്കാര്‍ അന്വേഷണം ആരംഭിച്ചുവെന്ന് ട്രാവല്‍ ഏജന്റുമാര്‍ അറിയിച്ചു. എത്രയും പെട്ടെന്ന് യുകെയ്ക്കു പോകുന്നതിനായുള്ള മാര്‍ഗങ്ങളാണ് ഇന്ത്യക്കാര്‍ അന്വേഷിക്കുന്നത്.
കോവിഡ് വാക്സിന്‍ ലഭിക്കുന്നതിന് 'എങ്ങനെ, എപ്പോള്‍' യുകെയ്ക്ക് പോകാന്‍ സാധിക്കുമെന്ന് ചിലര്‍ അന്വേഷിച്ചതായി മുംബൈയിലെ ട്രാവല്‍ ഏജന്റ് പറഞ്ഞു. ഇന്ത്യക്കാര്‍ക്ക് യുകെയില്‍ വാക്സിന്‍ കിട്ടുമോയെന്നു പോലും ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. എന്തായാലും വയോധികര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ വാക്സിന്‍ ലഭ്യമാക്കുന്നതെന്നും അവരോടു പറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.
യുഎസ് കമ്പനിയായ ഫൈസറും ജര്‍മന്‍ കമ്പനിയായ ബയോണ്‍ടെക്കും ചേര്‍ന്ന് വികസിപ്പിച്ച വാക്സിന്റെ രണ്ടു ഡോസ് വീതം നല്‍കുന്നതിനാണ് ബ്രിട്ടന്‍ അനുമതി നല്‍കിയത്. സ്വതന്ത്ര റെഗുലേറ്ററായ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രോഡക്ട്സ് റെഗുലേറ്ററി ഏജന്‍സിയുടെ വിശകലനത്തിന് ശേഷമാണ് ഇവര്‍ അനുമതി നല്‍കിയത്.
ഫൈസര്‍ വാക്സിനെക്കുറിച്ച് ബുധനാഴ്ച യുകെ സര്‍ക്കാരിന്റെ അറിയിപ്പു ലഭിച്ചതിനുശേഷം, ഓഫ് സീസണ്‍ ആയിരുന്നിട്ടുകൂടി, യുകെ വിസ ലഭിച്ചവരും ലണ്ടനിലേക്ക് പോകാന്‍ കഴിയുന്നവരുമായ ചില ഇന്ത്യക്കാരില്‍ നിന്ന് അന്വേഷണങ്ങള്‍ ലഭിച്ചതായി ഈസ് മൈട്രിപ്പ്.കോം സഹസ്ഥാപകനും സിഇഒയുമായ നിഷാന്ത് പിറ്റി പറഞ്ഞു.
പ്രതിരോധ കുത്തിവയ്പ്പ് നടത്താന്‍ ആഗ്രഹിക്കുന്ന യാത്രക്കാര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ ആവശ്യമുണ്ടോയെന്ന യുകെ സര്‍ക്കാരിന്റെ വ്യക്തതയ്ക്കായി കമ്പനി കാത്തിരിക്കുകയാണ്. ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉള്ളവര്‍ വാക്സിനേഷന്‍ ലഭിക്കാന്‍ അര്‍ഹരാണോയെന്നും ഉറപ്പുവരുത്തേണ്ടതായുണ്ടെന്നും നിഷാന്ത് വ്യക്തമാക്കി.
വാക്സിനേഷനു വേണ്ടി പോകുന്നവര്‍ക്കായി പ്രത്യേക ത്രീ-നൈറ്റ് പാക്കേജ് കൊണ്ടുവരാന്‍ ആലോചിക്കുന്നുണ്ട്. ഇതിനായി ഒരു എയര്‍ലൈനുമായി ടിക്കറ്റ് നിരക്കില്‍ ചര്‍ച്ച നടത്തുകയാണ്. ലണ്ടനിലെ ഹോട്ടലുകളുമായി ഇതിനകം തന്നെ ചര്‍ച്ച നടത്തിയിട്ടുണ്ട്. ചില ആശുപത്രികളുമായും വാക്സിന്‍ ലഭ്യമാക്കുന്നതു സംബന്ധിച്ച് ചര്‍ച്ച നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഈമാസം 15 മുതല്‍ യുകെയില്‍ എത്തുന്ന ഏതൊരു വിദേശിയും അഞ്ചു ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്നും ആറാം ദിവസം ആര്‍ടി-പിസിആര്‍ പരിശോധന നടത്തണമെന്നും യുകെ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. പരിശോധനയില്‍ കോവിഡ് നെഗറ്റീവായാല്‍ പുറത്തിറങ്ങാന്‍ സാധിക്കും.
Keywords: Many Indians Keen On Going To UK To Get Covid Vaccine: Travel Agents, New Delhi, News, Health, Health and Fitness, Ticket, Flight, Passengers, National.
അതിനിടെ അടുത്തയാഴ്ച പൊതുജനങ്ങള്‍ക്കായി ബ്രിടനില്‍ ആരംഭിക്കുന്ന കൂട്ട വാക്സിനേഷനില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്കു വേണ്ടി ത്രീ-നൈറ്റ് പാകേജാണ് ഒരു ഏജന്റ് തയാറാക്കുന്നത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.