രണ്ടു ഭാര്യമാരെയും ഒരുമിച്ച് ഗര്‍ഭിണികളാക്കണം; ഇതുവരെ ഇരുവര്‍ക്കും കൊടുത്തിരുന്നത് തുല്യമായ പരിഗണന; ആഗ്രഹം പങ്കുവെച്ച് ജിമ്മി സില്‍വ

 


ന്യൂയോര്‍ക്ക്: (www.kvartha.com 02.12.2020) രണ്ടു ഭാര്യമാരെയും ഒരുമിച്ച് ഗര്‍ഭിണികളാക്കണം, ഇതുവരെ ഇരുവര്‍ക്കും കൊടുത്തിരുന്നത് തുല്യമായ പരിഗണന, ആഗ്രഹം പങ്കുവെച്ച് ജിമ്മി സില്‍വ. രണ്ട് ഭാര്യമാര്‍ക്കൊപ്പം ജീവിതം നയിക്കുന്ന ജിമ്മി സില്‍വയെന്ന യുവാവിന്റെ വാര്‍ത്ത നേരത്തെ തന്നെ മാധ്യമശ്രദ്ധ നേടിയിരുന്നു. 

രണ്ടു ഭാര്യമാരെയും ഒരുമിച്ച് ഗര്‍ഭിണികളാക്കണം; ഇതുവരെ ഇരുവര്‍ക്കും കൊടുത്തിരുന്നത് തുല്യമായ പരിഗണന; ആഗ്രഹം പങ്കുവെച്ച് ജിമ്മി സില്‍വ

തന്റെ രണ്ട് ഭാര്യമാരെയും ഒരുമിച്ച് ഗര്‍ഭിണികളാക്കണമെന്ന ആഗ്രഹം ജിമ്മി യൂട്യൂബ് വീഡിയോയിലൂടെയാണ് പങ്കുവെച്ചത്. രണ്ടു പേരും ഒരേസമയം ഗര്‍ഭിണിയാവണമെന്നാണ് ആഗ്രഹമെന്ന് ജിമ്മി പറഞ്ഞു. അല്‍പം കഠിനാധ്വാനം വേണ്ട കാര്യമാണെങ്കിലും താന്‍ അതിന് തയ്യാറാണെന്നായിരുന്നു ജിമ്മിയുടെ വാക്കുകള്‍. ഒരേസമയത്ത് ഗര്‍ഭിണികളാകുന്നതിലൂടെ ഇരുവര്‍ക്കും ജീവിതം ഒരു പോലെ സന്തോഷത്തോടെ മുന്നോട്ട് കൊണ്ടുപോകാമെന്നാണ് ജിമ്മി പറയുന്നത്.

അതിനിടെയാണ് തന്റെ പുതിയ ആഗ്രഹം പങ്കുവെച്ച് യുഎസിലെ ഈ 36കാരന്‍ രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഈ ആഗ്രഹത്തിന് പിന്നിലെ കാരണം എന്തെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് ഭാര്യമാരോട് പറഞ്ഞപ്പോള്‍ ഇരുവരും സന്തോഷത്തിലാണെന്നാണ് ജിമ്മി പറയുന്നത്.

ജിമ്മി സില്‍വയുടെയും കുടുംബത്തിന്റെയും ജീവിതം സോഷ്യല്‍ മീഡിയയിലും ഹിറ്റാണ്. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയരായ ഇവരുടെ ചിത്രങ്ങള്‍ക്ക് ഇന്‍സ്റ്റാഗ്രാം ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. യൂട്യൂബിലും മൂന്ന് പേരും താരങ്ങളാണ്, നിരവധി സബ്‌സ് ക്രൈബേര്‍സാണ് ഇവരുടെ യൂട്യൂബ് ചാനലിനുള്ളത്. 32കാരിയായ ചാച്ച സഹാഗണ്‍, 26കാരിയായ സമ്മര്‍ എന്നിവരാണ് ജിമ്മിയുടെ ഭാര്യമാര്‍.

ചാച്ചയാണ് ജിമ്മിയുടെ ജീവിതത്തിലേക്ക് ആദ്യം എത്തുന്നത്. ഒരു ദശാബ്ദത്തിലേറെയായി ഇരുവരും തമ്മിലുള്ള ബന്ധം ആരംഭിച്ചിട്ട്. സ്‌കൂള്‍ പഠനകാലത്ത് പരിചയപ്പെട്ട ഇരുവരും യൗവനത്തിലേക്ക് കടന്നതോടെ തന്നെ പ്രണയത്തിലാവുകയായിരുന്നു. 2009ലായിരുന്നു പ്രണയം തുടങ്ങുന്നത്. പിന്നീട് മൂന്ന് വര്‍ഷത്തിന് ശേഷമാണ് സമ്മര്‍ ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. ചാച്ചാ ഉഭയ ലൈംഗികത ഇഷ്ടപ്പെടുന്ന വ്യക്തിയായതിനാല്‍ തന്നെ സമ്മര്‍ ജീവിതത്തിലേക്ക് വന്നത് യാതൊരു പ്രശ്‌നങ്ങളും ഉണ്ടാക്കിയില്ല.

രണ്ട് ഭാര്യമാരും താമസിക്കുന്നത് ഒരു വീട്ടില്‍ തന്നെയാണ്. 2012 മുതല്‍ ജിമ്മിയുടെ ജീവിതത്തില്‍ രണ്ട് പേരും ഉണ്ട്. എന്നാല്‍ 2019ലാണ് ജിമ്മി ഇരുവരെയും വിവാഹം കഴിക്കുന്നത്. ചാച്ചായുമായുള്ള പ്രണയബന്ധത്തിന്റെ പത്താം വാര്‍ഷികത്തിലായിരുന്നു ഇത്. ഏപ്രില്‍ 2019ല്‍ ജിമ്മി തങ്ങളെ പ്രൊപ്പോസ് ചെയ്ത നിമിഷം മറക്കാന്‍ കഴിയുകയില്ലെന്നാണ് സമ്മര്‍ പറയുന്നത്. 'അവസാന നിമിഷം വരെ അദ്ദേഹം എന്താണ് ചെയ്യുന്നതെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. ഞാന്‍ ചാച്ചയിലേക്ക് നോക്കി, ഞങ്ങള്‍ രണ്ടുപേരും യെസ് എന്ന് പറഞ്ഞു.' സമ്മര്‍ പറയുന്നു.

ഇവരുടെ വിവാഹ നിശ്ചയ ചടങ്ങിനും ഏറെ പ്രത്യേതകള്‍ ഉണ്ടായിരുന്നു. ഒരു രത്‌നക്കല്ല് രണ്ടായി മുറിച്ച് രണ്ട് മോതിരങ്ങളില്‍ പതിച്ചാണ് ജിമ്മി ചാച്ചയുടേയും സമ്മറിന്റേയും വിരലില്‍ അണിഞ്ഞത്. ആറ് മാസത്തിന് ശേഷം ഡിസംബറിലായിരുന്നു രണ്ട് കാമുകിമാരെയും ജിമ്മി വിവാഹം ചെയ്യുന്നത്. രണ്ട് യുവതികളുടെയും കുടുംബം വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നെങ്കിലും വിവാഹത്തെ എതിര്‍ത്ത ജിമ്മിന്റെ കുടുംബം ചടങ്ങിനെത്തിയില്ല. സമ്മറിന്റെ കുടുംബം നടത്തുന്ന വെന്‍ചുറ ബീച്ച് ക്ലബ്ബിലായിരുന്നു ഇവരുടെ വിവാഹം നടന്നത്. വിവാഹ നിശ്ചയവും ഇതേ വേദിയിലായിരുന്നു.

Keywords:  Man with two wives wants to get them both pregnant at the same time, New York, News, Social Media, Family, Wife, Lifestyle & Fashion, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia