അമിതമായി ലൈംഗിക ഉത്തേജന ഗുളിക കഴിച്ച 25കാരന്‍ മരിച്ചതായി റിപോര്‍ട്

 



ഭോപ്പാല്‍: (www.kvartha.com 12.12.2020) ഭോപ്പാലില്‍ അമിതമായി ലൈംഗിക ഉത്തേജന ഗുളിക കഴിച്ച 25കാരന്‍ മരിച്ചതായി റിപോര്‍ട്. 10 ലൈംഗിക ഉത്തേജന ഗുളികകള്‍ കഴിച്ച യുവാവിനെ കടുത്ത ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡിസംബര്‍ ഏഴിന് ബാബു നിരവധി ലൈംഗിക ഉത്തേജന ഗുളികകള്‍ കഴിച്ചതായി സഹോദരന്‍ സോനു പോലീസിനോട് പറഞ്ഞു.

വ്യാഴാഴ്ചയാണ് ഗുളിക കഴിച്ച ബാബു മീണ എന്ന യുവാവ് മരിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട് ചെയ്തു. അവിവാഹിതനായ ബാബു സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഗുളിക കഴിച്ച ശേഷം കടുത്ത ക്ഷീണം, ഛര്‍ദ്ദി, വയറുവേദന എന്നിവ അനുഭവപ്പെട്ടു. ഡോക്ടറെ കണ്ടെങ്കിലും ആരോഗ്യ നില വഷളായി. ഡിസംബര്‍ ഒമ്പതിന് മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചക്ക് രണ്ട് മണിയോടെ കടുത്ത ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് മരിച്ചു. പോസ്റ്റ് മോര്‍ട്ടം റിപോര്‍ട് ലഭിച്ചാല്‍ മാത്രമേ യഥാര്‍ത്ഥ മരണകാരണം അറിയാനാകൂവെന്ന് പോലീസ് അറിയിച്ചു.

അമിതമായി ലൈംഗിക ഉത്തേജന ഗുളിക കഴിച്ച 25കാരന്‍ മരിച്ചതായി റിപോര്‍ട്


അതേസമയം ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം. എന്നാല്‍ ആത്മഹത്യകുറിപ്പോ മറ്റ് സൂചനകളോ കണ്ടെടുത്തിട്ടില്ലെന്ന് എസ് ഐ ദേവേന്ദ്ര പറഞ്ഞു.

Keywords:  News, National, India, Bhopal, Youth, Death, Hospital, Police, Drugs, Man takes too many stimulant pills, dies in 4 days in Bhopal
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia