ഗാസിയാബാദില്‍ പട്ടാപ്പകല്‍ തിരക്കേറിയ നടുറോഡില്‍ രണ്ടംഗസംഘം യുവാവിനെ അടിച്ചുകൊന്നു; പ്രതികരിക്കാതെ നോക്കി നിന്ന് ആള്‍ക്കൂട്ടം
Dec 29, 2020, 12:10 IST
ഗാസിയാബാദ്: (www.kvartha.com 29.12.2020) പട്ടാപ്പകല്‍ തിരക്കേറിയ നടുറോഡില്‍ രണ്ടംഗസംഘം യുവാവിനെ അടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ആള്‍ക്കൂട്ടം നോക്കി നില്‍ക്കെയാണ് വടി ഉപയോഗിച്ച് യുവാവിനെ അടിച്ച് കൊന്നത്. ക്രൂരമായ കൊലപാതകം നടക്കുമ്പോള്‍ സമീപത്തിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടായിരുന്നു. നോക്കി നിന്ന ഒരാള്‍ പോലും ഇയാളുടെ രക്ഷക്കെത്താത്തില്‍ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ഉയരുന്നത്.
ദൃക്‌സാക്ഷികളിലൊരാള്‍ പകര്‍ത്തിയ ക്രൂരമായ കൊലപാതകത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തിങ്കളാഴ്ച രാവിലെയാണ് അജയ് എന്നയാള്‍ റോഡില്‍ വച്ച് കൊല്ലപ്പെട്ടത്. ആളുകള്‍ വാഹനം നിര്‍ത്തി സംഭവം നോക്കുകയും പ്രതികരിക്കാതെ പോകുകയും ചെയ്യുന്നതിന്റെ അവിശ്വസനീയമായ വീഡിയോയാണ് പ്രചരിക്കുന്നത്.
ദിവസങ്ങള്‍ക്ക് മുമ്പ് അജയുടെ സഹോദരന്‍ സഞ്ജയ് പ്രതികള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് ഇടപെട്ട് വിഷയം ഒത്തുതീര്‍പ്പാക്കിയിരുന്നു. കച്ചവടത്തിന്റെ പേരില്‍ കൊല്ലപ്പെട്ട അജയുടെ സഹോദരന്‍ സഞ്ജയുമായി പ്രതികളിലൊരാളായ ഗോവിന്ദിന് തര്‍ക്കം നിലനിന്നിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.