വനിത പൊലീസ് ഉള്‍പ്പെടെ സ്ത്രീകളെ ഫോണില്‍ വിളിച്ച് ശല്യം; സിമുകള്‍ മാറ്റിയിട്ടിട്ട് ബോംബ് ഭീഷണി മുതല്‍ തീപിടിത്തം വരെ വ്യാജമായി സൃഷ്ടിച്ച് പൊലീസിനും ഫയര്‍ഫോഴ്‌സിനും തലവേദന സൃഷ്ടിച്ച പ്രതി അറസ്റ്റില്‍
Dec 25, 2020, 11:33 IST
വണ്ടൂര്‍: (www.kvartha.com 25.12.2020) സിമുകള്‍ മാറ്റിയിട്ടിട്ട് ബോംബ് ഭീഷണി മുതല്‍ തീപിടിത്തം വരെ വ്യാജമായി സൃഷ്ടിച്ച് പൊലീസിനും ഫയര്‍ഫോഴ്‌സിനും തലവേദന സൃഷ്ടിച്ച പ്രതി അറസ്റ്റില്‍. തൃക്കലങ്ങോട് പാതിരിക്കോട് കാട്ടുമുണ്ട വീട്ടില്‍ അബ്ദുല്‍ മുനീറിനെ(32)യാണ് വണ്ടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
സ്ത്രീകളെ വിളിച്ച് ശല്യപ്പെടുത്തുന്നത് സംബന്ധിച്ച നിരവധി പരാതികളും മുനീറിനെതിരെ പല സ്‌റ്റേഷനുകളിലുമുണ്ട്. വനിത പൊലീസിനെയും സര്‍കാര്‍ ഉദ്യോഗസ്ഥകളെയും ഇത്തരത്തില്‍ ശല്യപ്പെടുത്താറുണ്ട്. ഇത്തരമൊരു കേസില്‍ കോഴിക്കോട് ബാലുശ്ശേരിയില്‍നിന്ന് നേരത്തേ ജാമ്യം ലഭിച്ചിരുന്നു.
പൊലീസിനെ വിളിച്ച് വ്യാജ ബോംബ് ഭീഷണിയും ഫയര്‍ ഫോഴ്‌സിനെ വിളിച്ച് വ്യാജ തീപിടിത്തവും അറിയിക്കുന്നതായിരുന്നു പ്രതിയുടെ മറ്റൊരു രീതി. കോഴിക്കോട്ട് ബസ് കഴുകല്‍ ജോലിയെടുക്കുന്ന ഇയാള്‍ സിമുകള്‍ പല ഫോണുകളിലായി ഉപയോഗിച്ചാണ് വിളിച്ചിരുന്നതെന്ന് വണ്ടൂര്‍ സിഐ സുനില്‍ പുളിക്കല്‍ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.