Follow KVARTHA on Google news Follow Us!
ad

ക്രിസ്മസ് നക്ഷത്രം തൂക്കാന്‍ മരത്തില്‍ കയറിയപ്പോള്‍ കൊമ്പൊടിഞ്ഞ് താഴെവീണ് നടന്‍ നിവിന്‍ പോളിയുടെ പേഴ്‌സണല്‍ മേകപ്പ് മാന്‍ ഷാബു പുല്‍പള്ളി മരിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kochi,News,Cinema,Dead,Accidental Death,hospital,Treatment,Death,Obituary,Kerala,
കൊച്ചി: (www.kvartha.com 21.12.2020) നടന്‍ നിവിന്‍ പോളിയുടെ പേഴ്‌സണല്‍ മേകപ്പ് മാന്‍ ഷാബു പുല്‍പള്ളി(37) മരിച്ചു. ക്രിസ്മസ് നക്ഷത്രം തൂക്കാന്‍ മരത്തില്‍ കയറിയപ്പോള്‍ കൊമ്പൊടിഞ്ഞ് താഴെവീണാണ് മരണം സംഭവിച്ചത്. ശശിമലയിലെ വീട്ടില്‍ ഞായറാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. Shabu Pulpally
ക്രിസ്മസിന് നക്ഷത്രം തൂക്കാന്‍ വേണ്ടിയാണ് വീട്ടുമുറ്റത്തെ മാവില്‍ ഷാബു കയറിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആന്തരിക രക്തസ്രാവം മരണത്തിനിടയാക്കുകയായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച ഉച്ചക്ക്. രശ്മിയാണ് ഭാര്യ. മക്കള്‍: അബിന്‍ ദേവു കൃഷ്ണ, ഗൗരി ദക്ഷ. മാകപ്പ് മാന്‍ ഷാജി പുല്‍പള്ളി സഹോദരനാണ്.

കഴിഞ്ഞ എട്ട് വര്‍ഷമായി നിവിന്‍ പോളിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഷാബു. പുതിയ തീരം എന്ന ചിത്രം മുതല്‍ നിവിന്‍ പോളിയുടെ പേഴ്‌സണല്‍ മേക്കപ്പ് മാന്‍ ആണ് ഷാബു. നിവില്‍ പോളി നിര്‍മിക്കുന്ന 'കനകം കാമിനി കലഹം ' എന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് ഷാബു അവസാനമായി പ്രവര്‍ത്തിച്ചത്.

Keywords: Makeup man of Nivin Pauly dies after falling off tree while hanging Christmas star, Kochi, News, Cinema, Dead, Accidental Death, Hospital, Treatment, Death, Obituary, Kerala.

Post a Comment