Follow KVARTHA on Google news Follow Us!
ad

നടി മഹിറ ഖാന് കോവിഡ് സ്ഥിരീകരിച്ചു; പരുക്കനാണെങ്കിലും പെട്ടെന്ന് സുഖപ്പെടുമെന്ന് താരം

#ഇന്നത്തെ വാര്‍ത്തകള്‍, #ലോക വാര്‍ത്തകള്‍, Islamabad,News,Bollywood,Actress,Health,Health and Fitness,Social Media,post,Cinema,World,
ഇസ്ലാമാബാദ്: (www.kvartha.com 13.12.2020) പാകിസ്ഥാനി സൂപ്പര്‍ താരം മഹിറ ഖാന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്. നിലവില്‍ വീട്ടില്‍ നിരീക്ഷണത്തിലാണെന്നും താനുമായി കഴിഞ്ഞ ദിവസങ്ങളില്‍ അടിത്തിടപഴകിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും താരം അഭ്യര്‍ത്ഥിച്ചു. 

ദയവായി എല്ലാവരും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും താരം പറയുന്നു. പ്രാര്‍ത്ഥനകളേയും സിനിമാ ശുപാര്‍ശകളേയും സ്വാഗതം ചെയ്യുന്നുവെന്നും നടി പോസ്റ്റില്‍ പറയുന്നു.
Mahira Khan tests positive for COVID-19: It’s been rough but it will be okay soon, Islamabad, News, Bollywood, Actress, Health, Health and Fitness, Social Media, Post, Cinema, World
നാല് ദിവസം മുന്‍പ് ഫവാദ് ഖാനൊപ്പം നീലോഫര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലായിരുന്നു മഹിറ ഖാന്‍. ഇതിന് പിന്നാലെയാണ് താരത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്.

2017 ല്‍ പുറത്തിറങ്ങിയ ഷാറുഖ് ചിത്രം റയീസിലൂടെയാണ് ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് മഹിറ പ്രിയങ്കരിയാകുന്നത്. ഫവാദ് ഖാനൊപ്പം ടഹംസഫര്‍ എന്ന ടിവി ഷോ ചെയ്തതും ശ്രദ്ധേയമാണ്.

Keywords: Mahira Khan tests positive for COVID-19: It’s been rough but it will be okay soon, Islamabad, News, Bollywood, Actress, Health, Health and Fitness, Social Media, Post, Cinema, World.

Post a Comment