വയോധികരുടെ വീട് തെരഞ്ഞ് പിടിച്ച് മോഷണം നടത്തി കൊലപാതകം; പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന സൈകോ കില്ലര്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

 



ഭോപ്പാല്‍: (www.kvartha.com 04.12.2020) വയോധികരുടെ മാത്രം വീട് തെരഞ്ഞ് പിടിച്ച് അവരെ കൊലപ്പെടുത്തിയ ശേഷം കവര്‍ച്ച നടത്തിയിരുന്ന ക്രിമിനല്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. രാജസ്ഥാന്‍ പോലീസും ഗുജാറാത്ത് പോലീസും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന സൈകോ കില്ലറെന്ന് മധ്യപ്രദേശ് പോലീസ് വിശേഷിപ്പിച്ചിരുന്ന ദിലീപ് ദേവാലാണ് കൊല്ലപ്പെട്ടത്. ദിലീപ് ദേവാലും സംഘവുമായുള്ള ഏറ്റമുട്ടലിനിടെ അഞ്ച് പോലീസുകാര്‍ക്ക് പരിക്കേറ്റു.

നവംബര്‍ 25-ന് രത്ലാമില്‍ ദമ്പതിമാരെയും മകളെയും സൈകോ കില്ലറും സംഘവും വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ ദിലീപിന്റെ കൂട്ടാളികളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ദിലീപും ബാക്കി കൂട്ടാളികളും രക്ഷപ്പെട്ടു. കഴിഞ്ഞ ജൂണില്‍ ദിലീപ് ഒരു സ്ത്രീയെ കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ ദിലീപിനായി തിരച്ചില്‍ തുടരുന്നതിനിടെയായിരുന്നു നവംബറില്‍ മൂന്നംഗ കുടുംബത്തെ കൊലപ്പെടുത്തിയത്. 

വയോധികരുടെ വീട് തെരഞ്ഞ് പിടിച്ച് മോഷണം നടത്തി കൊലപാതകം; പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന സൈകോ കില്ലര്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു


ഗുജറാത്തിലെ ദാഹോദ് സ്വദേശിയായ ദിലീപ് ദേവാല്‍ വിവിധ സംസ്ഥാനങ്ങളിലായി ആറ് കൊലക്കേസുകളില്‍ പ്രതിയാണ്. വയോധികര്‍ മാത്രം താമസിക്കുന്ന വീടുകളില്‍ കയറി  അവരെ കൊലപ്പെടുത്തിയ ശേഷം കവര്‍ച്ച നടത്തുന്നതാണ് രീതി ഇയാളുടെ.

ക്രിമിനലിനെ കൊലപ്പെടുത്തിയതിന് രാജസ്ഥാന്‍ മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ പോലീസ് സംഘത്തെ അഭിനന്ദിച്ചു. ഇത്തരം ക്രൂരരായ കൊലപാതികളെ വേഗത്തില്‍ പിടികൂടണമെന്നും അവര്‍ക്ക് നമ്മുടെ സമൂഹത്തില്‍ സ്ഥാനമില്ലെന്നും മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

Keywords:  News, National, India, Bhoppal, Police, Rajasthan, Madhya Pradesh, Gujarath, Death, Criminal-Participate, Minister, Madhya Pradesh's 'Psychopathic Killer' Killed In Encounter, 5 Cops Injured
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia