Follow KVARTHA on Google news Follow Us!
ad

തദ്ദേശ തെരഞ്ഞെടുപ്പ്: 5 ജില്ലകളില്‍ പരസ്യ പ്രചാരണം അവസാനിച്ചു; തിങ്കളാഴ്ച നിശബ്ദ പ്രചാരണം

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Election,Trending,Kerala,Politics,
തിരുവനന്തപുരം: (www.kvartha.com 06.12.2020) തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ഉള്‍പ്പെടുന്ന അഞ്ച് ജില്ലകളില്‍ പരസ്യ പ്രചാരണം അവസാനിച്ചു. മറ്റന്നാള്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകള്‍ പോളിങ് ബൂത്തിലെത്തും. 

കോവിഡ് ജാഗ്രതയില്‍ മുന്നണികള്‍ കലാശക്കൊട്ട് ഒഴിവാക്കിയെങ്കിലും ആവേശം ചോരാതെയായിരുന്നു പരസ്യ പ്രചാരണത്തിന് കൊടിയിറങ്ങിയത്. അഞ്ച് ജില്ലകളിലും നേതാക്കളും സ്ഥാനാര്‍ഥികളും വാഹനജാഥകള്‍ നടത്തി പ്രചാരണം കൊഴുപ്പിച്ചു.

കൃത്യം ആറു മണിക്കുതന്നെ എല്ലാവരും പരസ്യ പ്രചാരണം അവസാനിപ്പിച്ചു. തിങ്കളാഴ്ച നിശബ്ദ പ്രചാരണത്തിന്റെ ദിവസമാണ്. അടിയൊഴുക്കുകളുടെയും തന്ത്രങ്ങളുടെയും നിര്‍ണായക ദിനം. ആടിനില്‍ക്കുന്ന വോട്ടുകള്‍ കൈക്കലാക്കാനും ഉറച്ച വോട്ടുകള്‍ ഒന്നുകൂടി ഉറപ്പിക്കാനുമുള്ള നെട്ടോട്ടമാണിനി. 
Local Body Polls campaigning end today in 5 districts, Thiruvananthapuram, News, Election, Trending, Kerala, Politics

Keywords: Local Body Polls campaigning end today in 5 districts, Thiruvananthapuram, News, Election, Trending, Kerala, Politics.

Post a Comment