റോം: (www.kvartha.com 10.12.2020) ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പാവ്ലോ റോസി അന്തരിച്ചു. 64 വയസായിരുന്നു. 1982ല്‍ ഇറ്റലിയുടെ ലോകകപ്പ് വിജയത്തില്‍ നിര്‍ണായകപങ്ക് വഹിച്ച താരമാണ്. ആറു ഗോളുകളുമായി ഗോള്‍ഡന്‍ ബൂട്ട് നേടി ആരാധകരെ കൈയിലെടുത്ത താരമാണ്.
1982 ല്‍ സിക്കോയുടെ ബ്രസീലിനെയും യുവ ഡീഗോ മറഡോണയുടെ അര്‍ജന്റീനയെയും കാള്‍-ഹീന്‍സ് റുമെനിഗെയുടെ ജര്‍മ്മനിയെയും സ്‌പെയിനില്‍ ലോകകപ്പ് ട്രോഫി ഉയര്‍ത്തി പരാജയപ്പെടുത്തിയ വണ്ടര്‍ ടീമിന്റെ ഭാഗമായിരുന്നു സ്ട്രൈക്കര്‍.
ആ ലോകകപ്പിലെ അവസാന മൂന്ന് മത്സരങ്ങളില്‍ ആറ് ഗോളുകള്‍ നേടിയ റോസി ഇറ്റലിയെ അവരുടെ മൂന്നാം ലോക ചാമ്പ്യന്‍ഷിപ്പ് കിരീടത്തിലേക്ക് നയിക്കുകയും ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായി. ഇത് അദ്ദേഹത്തെ 1982ലെ ബാലണ്‍ ഡി ഓര്‍ ബഹുമതിക്കും അര്‍ഹനാക്കി.
1979-80 സീസണില്‍ ഇറ്റലിയില്‍ നടന്ന മാച്ച് ഫിക്‌സിംഗ് അഴിമതിക്ക് രണ്ട് വര്‍ഷത്തെ വിലക്ക് അവസാനിച്ച് രണ്ട് മാസത്തിന് ശേഷമാണ് പ്രകടനം.