മലപ്പുറം: (www.kvartha.com 16.12.2020) വോടെണ്ണലിന്റെ തലേന്ന് മരിച്ച മലപ്പുറത്തെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് ജയം. തലക്കാട് ഗ്രാമപഞ്ചായത്ത് 15ാം വാര്‍ഡ് പാറശ്ശേരി വെസ്റ്റിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി ഇരഞ്ഞിക്കല്‍ സഹീറ ബാനുവാണ് 239 വോടിന് ജയിച്ചത്. ചൊവ്വാഴ്ചയാണ് സഹീറ ബാനു മരിച്ചത്.
മുന്‍ പഞ്ചായത്ത് അംഗവും നിലവില്‍ സിപിഐഎം ലോക്കല്‍ കമ്മറ്റിയംഗവുമാണ് സഹീറ. വാഹനാപടത്തില്‍ പരുക്കേറ്റ് കഴിഞ്ഞ ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയിലായിരുന്നു. ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.
മലപ്പുറത്ത് യുഡിഎഫിനാണ് മുന്നേറ്റം. ജില്ലാ പഞ്ചായത്തില്‍ യുഡിഎഫ്-25, എല്‍ഡിഎഫ്-7 എന്നിങ്ങനെയാണ് ലീഡ് നില. മുനിസിപ്പാലിറ്റിയിലും യുഡിഎഫിന് തന്നെയാണ് മുന്നേറ്റം. യുഡിഎഫ്-9, എല്‍ഡിഎഫ്-2. ഗ്രാമപഞ്ചായത്ത്: യുഡിഎഫ്-70, എല്‍ഡിഎഫ്-19.