ഗ്രാമപഞ്ചായത്തുകളില്‍ 446 ഇടത്ത് എല്‍ഡിഎഫും 354 ഇടത്ത് യുഡിഎഫും മുന്നിട്ടു നില്‍ക്കുന്നു. മൂന്നിടത്ത് എന്‍ഡിഎയും മുന്നിട്ടു നില്‍ക്കുന്നു. ജില്ലാ പഞ്ചായത്തില്‍ 10 ഇടത്ത് എല്‍ഡിഎഫും നാല് ഇടത്ത് യുഡിഎഫുമാണ് മുന്നിട്ടുനില്‍ക്കുന്നത്.
ബ്ലോക്ക് പഞ്ചായത്തുകളില്‍ 100 ഇടത്ത് എല്‍ഡിഎഫും 51 ഇടത്ത് യുഡിഎഫുമാണ് മുന്നിട്ടു നില്‍ക്കുന്നത്. മുന്‍സിപ്പാലിറ്റികളില്‍ 41 ഇടത്ത് എല്‍ഡിഎഫും 37 ഇടത്ത് യുഡിഎഫും മുന്നിട്ടു നില്‍ക്കുന്നു. രണ്ടിടത്ത് മാത്രമാണ് എന്‍ഡിഎ സാന്നിധ്യം.
കോര്‍പറേഷന്‍
ആറ് കോര്‍പറേഷനുകളില്‍ നാലിടത്ത് എല്‍ഡിഎഫും രണ്ടിടത്ത് യുഡിഎഫും മുന്നേറുന്നതായാണ് സൂചന.
തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കണ്ണൂര്‍ കോര്‍പറേഷനുകളില്‍ എല്‍ഡിഎഫും കൊച്ചി, തൃശൂര്‍ കോര്‍പറേഷനുകളില്‍ യുഡിഎഫും ലീഡ് ചെയ്യുന്നു.
കൊച്ചിയില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി എന്‍ വേണുഗോപാല്‍ തോറ്റു
കോട്ടയത്തും ഇടത് മുന്നേറ്റം
ഇടത് മുന്നണി ചരിത്രത്തില്‍ ആദ്യമായി പാലാ നഗരസഭ പിടിച്ചെടുത്തു. ജോസിന്റെ രണ്ടില ചൂടിയാണ് ഇടത് പാല നഗരസഭ പിടിച്ചെടുത്തത്. മുന്‍ ചെയര്‍മാനും ജോസഫ് വിഭാഗം നേതാവുമായ കുര്യാക്കോസ് പടവന്‍ പാലായില്‍ തോറ്റു. കോട്ടയം ജില്ലാ പഞ്ചായത്തും ഇടത് പക്ഷത്തേക്ക്.
തലസ്ഥാനത്ത് മേയര്‍ സ്ഥാനാര്‍ഥികള്‍ക്ക് തോല്‍വി
തലസ്ഥാനത്ത് എല്‍ഡിഎഫ് മേയര്‍ സ്ഥാനാര്‍ഥികള്‍ തോറ്റു. എല്‍ഡിഎഫ് മേയര്‍ സ്ഥാനാര്‍ഥികളായ പുഷ്പലതും ഒലീനയും പരാജയപ്പെട്ടു. നിലവിലെ മേയര്‍ ശ്രീകുമാര്‍ കരിക്കകം വാര്‍ഡിലും തോറ്റു.
ബി ഗോപാലകൃഷ്ണന് തോല്‍വി
തൃശ്ശൂരില്‍ എന്‍ഡിഎ മേയര്‍ സ്ഥാനാര്‍ഥി ബി ഗോപാലകൃഷ്ണന്‍ തോറ്റു. കുട്ടംകുളങ്ങര ഡിവിഷനില്‍ ആണ് തോറ്റത്. ചാലക്കുടിയില്‍ യുഡിഎഫ് കേവലഭൂരിപക്ഷത്തിലേക്ക് .
പാലക്കാട് നഗരസഭയില്‍ എല്‍ഡിഎഫിന് തകര്‍ച
പാലക്കാട് മുന്‍സിപ്പാലിറ്റിയില്‍ എല്‍ഡിഎഫ് തകര്‍ന്നു. അകത്തേത്തറയിലും മലമ്പുഴയിലും ബിജെപി മുന്നേറ്റം. പട്ടാമ്പിയില്‍ യുഡിഎഫ് വിമതര്‍ നിര്‍ണ്ണായക ശക്തിയായി. പട്ടാമ്പിയില്‍ ആറ് വാര്‍ഡുകളില്‍ ആണ് കോണ്‍ഗ്രസ് വിമതര്‍ വിജയിച്ചത്.
പന്തളം നഗരസഭയില്‍ ബി ജെ പി മുന്നേറ്റം, എന്‍ ഡി എ ഒമ്പത് സീറ്റില്‍ വിജയിച്ചു. നിലമ്പൂര്‍ മുന്‍സിപ്പാലിറ്റിയില്‍ ബിജെപി അക്കൗണ്ട് തുറന്നു.
ഒഞ്ചിയത്ത് എല്‍ഡിഎഫ് ആര്‍എംപി സ്ഥാനാര്‍ഥിയെ തോല്‍പിച്ചു
കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ബിജെപി അക്കൗണ്ട് തുറന്നു. പള്ളിക്കുന്ന വാര്‍ഡില്‍ ബി.ജെപി സ്ഥാനാര്‍ത്ഥി ഷൈജു വിജയിച്ചു.
കൊച്ചിയിലെ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി എന്‍ വേണുഗോപാല്‍ തോറ്റു.
ആന്തൂര്‍ നഗരസഭയില്‍ എതിരില്ലാതെ ഇടതുമുന്നണി. 28ല്‍ 28 സീറ്റുകളും എല്‍ഡിഎഫിന് ലഭിച്ചു.
Keywords: LDF is advancing as the counting of votes in the local elections progresses, Thiruvananthapuram, News, Election, Result, Trending, LDF, Kerala, Politics.