Follow KVARTHA on Google news Follow Us!
ad

ഇടതുപക്ഷവും ബി ജെ പിയും ഒരേ തൂവല്‍ പക്ഷികള്‍: പി കെ കുഞ്ഞാലിക്കുട്ടി എം പി

Ldf and BJP are birds of a feather: PK Kunhalikutty MP #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kvartha.com 10.12.2020) ഇടത് മുന്നണിയും ബി ജെ പിയും ഒരേ തൂവല്‍ പക്ഷികളാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ldf and BJP are birds of a feather: PK Kunhalikutty MP


യു ഡി എഫ്ബി ജെ പി രഹസ്യ ധാരണയെന്ന് പറഞ്ഞ് വര്‍ഗീയത ഇളക്കിവിട്ട് വോട്ടു തട്ടാനാണ് ഇത്തരം വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. സംസ്ഥാന സര്‍കാരിന് ഒരു വികസനവും ഉയര്‍ത്തി കാണിക്കാനില്ല.

കഴിഞ്ഞ നാലര വര്‍ഷത്തെ ബാലന്‍സ് ഷീറ്റ് കോട്ടങ്ങളുടേതാണ്. അഴിമതി കഥകളാണ് നിത്യേന പുറത്ത് വരുന്നത്. ഓരോ അഴിമതിയുടെയും കെട്ടഴിഞ്ഞു കൊണ്ടിരിക്കുകയാണ്. അഴിമതിയുടെ ഓരോ കാര്യങ്ങളും വിളിച്ചു പറയാന്‍ തുടങ്ങിയിരിക്കുകയാണ്. ഒരു ആരോപണവും അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടില്ല. മൂലയിലുള്ള കേസുകള്‍ പൊടി തട്ടിയെടുത്ത് അറസ്റ്റു ചെയ്ത് പീഡിപ്പിക്കുകയാണ് സര്‍കാര്‍ ചെയ്യുന്നത്.

കേന്ദ്ര ഏജന്‍സികള്‍ക്ക് പച്ച പരവതാനി വിരിച്ചവര്‍ തന്നെ കേസില്‍ കുടുങ്ങുമ്പോള്‍ പ്രതിപക്ഷത്തെ വേട്ടയാടുകയാണ്. 

ചെക്ക് മടങ്ങിയ കേസിലും, സ്വര്‍ണ്ണക്കള്ളക്കടത്ത്, ഡോളര്‍ കേസിലും അകപ്പെട്ടതോടെ പ്രതിപക്ഷ എം എല്‍ എമാര്‍ക്കെതിരെ കേസ് മെനയുകയാണ്. 

കെ എം ഷാജിയുടെ വീടിന്റെ അളവ് അല്‍പം കൂടിയതും തിരഞ്ഞെടുപ്പ് ചിലവില്‍ വന്ന വ്യത്യാസവും നോക്കുകയാണ്. കോടിക്കണക്കിന് രൂപയുടെ ബിസിനസ് പൊളിഞ്ഞ കേസാണ് എം സി ഖമറുദ്ദീന്‍ എം എല്‍ എയുടെത്. വഞ്ചനാകുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ഖമറുദ്ദീനെ പീഢിപ്പിക്കുകയാണ്. കേസിലെ മറ്റു പ്രതികളെ അറസ്റ്റ് ചെയ്യാതെ എം എല്‍ എയെ മാത്രം പീഢിപ്പിക്കുന്നു. 

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും തൊട്ട് പിന്നാലെ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും യു ഡി എഫ് ചരിത്ര വിജയം നേടുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ടി ഇ അബ്ദുല്ല, എ അബ്ദുര്‍ റഹ് മാന്‍ തുടങ്ങിയവരും സംബന്ധിച്ചു. പ്രസ് ക്ലബ് പ്രസിഡണ്ട് മുഹമ്മദ് ഹാശിം അധ്യക്ഷത വഹിച്ചു.



Keywords: Kasaragod, Kerala, News, BJP, LDF, Politics, Politiicalparty, Muslim-League, P.K.Kunhalikutty, MP, Ldf and BJP are birds of a feather: PK Kunhalikutty MP

Post a Comment