രക്ഷപ്പെടാനായി ഫ് ളാറ്റിന്റെ ആറാം നിലയില്‍ നിന്ന് സാരികള്‍ കൂട്ടിക്കെട്ടി വീട്ടുജോലിക്കാരി താഴേക്ക് ചാടി; ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍

 


കൊച്ചി: (www.kvartha.com 05.12.2020) രക്ഷപ്പെടാനായി ഫ് ളാറ്റിന്റെ ആറാം നിലയില്‍ നിന്ന് സാരികള്‍ കൂട്ടിക്കെട്ടി താഴേക്ക് ചാടിയ വീട്ടുജോലിക്കാരിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറൈന്‍ ഡ്രൈവില്‍ ലിങ്ക് ഹൊറൈസണ്‍ എന്ന ഫ് ളാറ്റില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.

തമിഴ്‌നാട് സേലം സ്വദേശിനി കുമാരിയെ (55) ആണ് ഫ് ളാറ്റില്‍ നിന്നും വീണ് പരിക്കേറ്റനിലയില്‍ കണ്ടെത്തിയത്. ആറാം നിലയിലെ താമസക്കാരന്‍ ഇംതിയാസ് അഹമ്മദ് എന്നയാളുടെ ഫ് ളാറ്റിലെ ജോലിക്കാരിയായിരുന്നു ഇവര്‍. ഫ് ളാറ്റില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ അപകടത്തില്‍ പെട്ടതായിരിക്കാമെന്ന് കരുതുന്നതായി എറണാകുളം നോര്‍ത്ത് എസിപി ലാല്‍ജി പറഞ്ഞു. രക്ഷപ്പെടാനായി ഫ് ളാറ്റിന്റെ ആറാം നിലയില്‍ നിന്ന് സാരികള്‍ കൂട്ടിക്കെട്ടി വീട്ടുജോലിക്കാരി താഴേക്ക് ചാടി; ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍

ശനിയാഴ്ച രാവിലെ ഇവര്‍ കിടന്നുറങ്ങിയിരുന്ന അടുക്കള തുറക്കാതിരുന്നതിനെ തുടര്‍ന്ന് വീട്ടുടമ തന്നെ വാതില്‍ തുറന്ന് നോക്കിയപ്പോള്‍ ആളെ കണ്ടില്ലെന്നും പിന്നീട് താഴെ വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നുമാണ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഇവരുടെ പരിക്ക് ഗുരുതരമാണ്. ആദ്യം ജനറല്‍ ആശുപത്രിയിലും അവിടെനിന്ന് സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലും പ്രവേശിപ്പിക്കുകയായിരുന്നു.

ഇവര്‍ ഫ് ളാറ്റില്‍ കഴിഞ്ഞ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ജോലി ചെയ്തിരുന്നു. തുടര്‍ന്ന് നാട്ടില്‍ പോയി ജോലിക്ക് തിരിക എത്തിയിട്ട് ഒരാഴ്ച മാത്രമേ ആയിട്ടുള്ളെന്നാണ് വീട്ടുടമ പറയുന്നത്. ഇവര്‍ ഇവിടെനിന്ന് രക്ഷപെടാന്‍ ശ്രമിച്ചതിന്റെ സൂചനകളാണ് കാണുന്നത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി വീട്ടുടമയെ ചോദ്യം ചെയ്യുമെന്നും പൊലീസ് പറയുന്നു.

Keywords:  Lady falls down while trying to escape from flat using saree, Kochi, Flat, Injured, Hospital, Treatment, Police, Kerala, News, Local News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia