കണ്ണൂര്‍: (www.kvartha.com 03.12.2020) ട്രെയിനുകളുടെ കുറവും ഓടിത്തുടങ്ങിയ ട്രെയിനുകള്‍ സ്‌പെഷല്‍ ട്രെയ്‌നുകളാക്കി മാറ്റിയതും സ്ഥിരം ട്രെയിന്‍യാത്രികരെ വലയ്ക്കുന്നു. ട്രെയിനുകളില്‍ റിസര്‍വേഷന്‍ ചെയ്തവര്‍ക്ക് മാത്രമായി യാത്രാ സൗകര്യം കുറച്ചത് വലിയ പ്രതിസന്ധിയാണ് വരുത്തിയിട്ടുള്ളത്.
മംഗളൂരു മുതല്‍ കണ്ണൂര്‍ വരെ ജോലിക്കായും ചികിത്സാവശ്യങ്ങള്‍ക്കുമായുള്ള യാത്രയ്ക്കായി ആയിരക്കണക്കിനാളുകളാണ് ദിനംപ്രതി ട്രെയിന്‍ സര്‍വീസിനെ ആശ്രയിക്കുന്നത്. കോവിഡ് ഇളവുകള്‍ പ്രഖ്യാപിച്ച് മറ്റ് ഗതാഗത മാര്‍ഗങ്ങളില്‍ കൂടുതല്‍ ഓഫറുകള്‍ നല്‍കി യാത്രക്കാരെ ആകര്‍ഷിക്കുമ്പോഴും സാധാരണക്കാരന്റെ ആശ്രയമായ ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലാക്കാത്തത് പ്രതിഷേധത്തിനിടയാക്കുകയാണ്.

മലബാര്‍, മാവേലി തുടങ്ങിയവ അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങുമെങ്കിലും സ്‌പെഷല്‍ സര്‍വീസായാണ് ഓടുക. ഇത് യാത്രക്കാര്‍ക്ക് കാര്യമായ ഫലം ചെയ്യില്ലെന്നാണ് ആക്ഷേപം. അതുകൊണ്ടുതന്നെ കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Keywords: Lack of trains entangles commuters; More trains should be allowed, Kannur, News, Train, Passengers, Ticket, Kerala.