പ്രവാസി മലയാളിയെ സൗദി അറേബ്യയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
Dec 25, 2020, 10:07 IST
റിയാദ്: (www.kvartha.com 25.12.2020) പ്രവാസി മലയാളിയെ സൗദി അറേബ്യയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം പള്ളിക്കല്‍ നടുവിലേമുറി തറയില്‍ കിഴക്കതില്‍ ജയകുമാര്‍ ശിവരാജിനെ(52) ആണ് സൗദി കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഖോബാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം ഓഫീസില്‍ എത്താതിരുന്ന അദ്ദേഹത്തെ മറ്റ് ചില ആവശ്യങ്ങള്‍ക്കായി സഹപ്രവര്‍ത്തകര്‍ ബന്ധപ്പെട്ടപ്പോള്‍ തനിക്ക് ചെറിയ ശാരീരിക അസ്വസ്ഥതകളുണ്ടെന്നും ആശുപത്രിയില്‍ പോയതിനുശേഷമേ വരികയുള്ളുവെന്നും അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഫോണില്‍ ലഭ്യമാകാതെ വന്നതോടെ സഹപ്രവര്‍ത്തകര്‍ താമസസ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് തറയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
19 വര്‍ഷമായി സൗദിയിലുള്ള ജയകുമാര്‍ ഒമ്പത് വര്‍ഷമായി സ്വകാര്യ കമ്പനിയില്‍ പ്രോജക്ട് മാനേജരായി ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം ദമ്മാം മെഡിക്കല്‍ കോംപ്ലകസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. മൃതദേഹം നാട്ടില്‍കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഭാര്യ: റജിമോള്‍. മകന്‍: ജിതിന്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.