തിരുവനന്തപുരം: (www.kvartha.com 13.12.2020) സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്നും ഇത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ലക്ഷ്യം വച്ചുള്ളതാണെന്നും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍.
കോവിഡ് വാക്‌സിന്റെ ലഭ്യതയെക്കുറിച്ച് കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും വ്യക്തമായ വിവരങ്ങള്‍ ഇപ്പോഴും സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിട്ടില്ല. വാക്‌സിന്‍ ലഭ്യമായാല്‍ അതിന്റെ വിതരണത്തെ കുറച്ചുള്ള പദ്ധതി ആരോഗ്യവകുപ്പ് ആവിഷ്‌കരിച്ചിട്ടുമില്ല.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള മൂന്നാംഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 14നു നടക്കാനിരിക്കെ മുഖ്യമന്ത്രി നടത്തിയ ഈ പ്രഖ്യാപനം തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ്. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് മുഖ്യമന്ത്രിക്കെതിരെ നടപടി സ്വീകരിക്കണമെന്നും സംസ്ഥാന ഇലക്ഷന്‍ കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
Keywords: Kerala: Opposition Parties Hit Out At Pinarayi Vijayan Over Free Covid-19 Vaccine Promise, Thiruvananthapuram, News, Politics, Allegation, Chief Minister, Pinarayi vijayan, UDF, Kerala.