തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോടെണ്ണല്‍ 244 കേന്ദ്രങ്ങളിലായി രാവിലെ 8ന് ആരംഭിക്കും; മുഴുവന്‍ ഫലവും ഉച്ചയോടെ
Dec 16, 2020, 07:04 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 16.12.2020) തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോടെണ്ണല്‍ 244 കേന്ദ്രങ്ങളിലായി രാവിലെ 8ന് ആരംഭിക്കും. ഉച്ചയോടെ മുഴുവന്‍ ഫലവും ലഭിക്കുമെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. കോവിഡ് ബാധിതര്‍ക്കു വിതരണം ചെയ്തതുള്‍പ്പെടെയുള്ള തപാല്‍ വോടുകളാണ് ആദ്യം എണ്ണിത്തുടങ്ങുക.
ഇതിനൊപ്പം വോടിങ് യന്ത്രങ്ങളുടെ കണ്‍ട്രോള്‍ യൂണിറ്റ് മേശകളില്‍ എത്തിക്കും. ഇവ ഓണ്‍ ചെയ്ത് റിസല്‍റ്റ് ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ഫലം തെളിയും. ഒന്നാം വാര്‍ഡ് മുതലുള്ള ക്രമത്തിലായിരിക്കും വോടെണ്ണല്‍.
ത്രിതല പഞ്ചായത്തുകളിലെ വോടെണ്ണല്‍ ബ്ലോക്ക് കേന്ദ്രങ്ങളിലാണ്. ബ്ലോക്ക് പഞ്ചായത്തിന്റെ വോടെണ്ണാന്‍ ഒരു ഹാളും ബ്ലോക്ക് പരിധിയിലെ ഗ്രാമ പഞ്ചായത്തുകള്‍ക്ക് വെവ്വേറെ ഹാളുകളും സജ്ജീകരിക്കും.
മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും അവയുടെ പരിധിയിലുള്ള കേന്ദ്രങ്ങളില്‍ വോടെണ്ണും. പരമാവധി 8 പോളിങ് സ്റ്റേഷനുകള്‍ക്ക് ഒരു മേശ. ഒരു വാര്‍ഡിലെ എല്ലാ പോളിങ് സ്റ്റേഷനുകളിലെയും വോടെണ്ണല്‍ ഒരു മേശയില്‍ തന്നെ ക്രമീകരിക്കും.
വോടെണ്ണല്‍ വിവരങ്ങള്‍ trend.kerala.gov.in എന്ന വെബ് സൈറ്റില്‍ തത്സമയം അറിയാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഫലം, വോട്ടെണ്ണല്‍ തുടങ്ങുന്നതു മുതലുള്ള പുരോഗതി എന്നിവ 'പിആര്‍ഡി ലൈവ്' മൊബൈല്‍ ആപ്പിലൂടെയും അറിയാം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

