വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍; കേരളത്തില്‍ ഒരു കാരണവശാലും നടപ്പാക്കില്ല

 


തൃശൂര്‍: (www.kvartha.com 07.12.2020) വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കുമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍. തൃശൂര്‍ പ്രസ്‌ക്ലബില്‍ മാധ്യമപ്രവര്‍ത്തകരെ കാണുകയായിരുന്നു മന്ത്രി. നിയമം കേരളത്തില്‍ ഒരു കാരണവശാലും നടപ്പാക്കില്ലെന്നും മന്ത്രി പറഞ്ഞു. ഇതുമൂലമുണ്ടാകുന്ന കേന്ദ്രസര്‍ക്കാരിന്റെ എന്ത് നടപടിയും സ്വീകരിക്കാന്‍ കേരളം തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍; കേരളത്തില്‍ ഒരു കാരണവശാലും നടപ്പാക്കില്ല

മൂന്നു നിയമങ്ങള്‍ക്കെതിരെയും സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്യാന്‍ അഡ്വക്കറ്റ് ജനറലിനു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. വിവാദ കാര്‍ഷിക നിയമത്തിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം തുടരവെയാണ് കേരളം ശക്തമായ നിലപാട് എടുത്തിരിക്കുന്നത്.

കേന്ദ്ര നിയമങ്ങള്‍ക്കെതിരെ രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇതിനോടകം തന്നെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍, കോടതിയില്‍ ഇപ്പോഴുള്ള, കേസില്‍ കേരള സര്‍ക്കാര്‍ കക്ഷി ചേരേണ്ടതുണ്ടോ, പുതുതായി ഹര്‍ജി ഫയല്‍ ചെയ്യണോ എന്നതിനെക്കുറിച്ചും ആലോചനയുണ്ട്. ഇക്കാര്യത്തില്‍ നിയമോപദേശം അറിയിക്കാനും, അഡ്വക്കറ്റ് ജനറലിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ വിഷയത്തില്‍ നയപരമായ തീരുമാനമെടുക്കാന്‍ കൃഷി വകുപ്പ്, മുഖ്യമന്ത്രി പിണറായി വിജയനു ഫയല്‍ കൈമാറിയിരുന്നു. കേന്ദ്ര നിയമത്തില്‍ മറ്റു വകുപ്പുകള്‍ കൂടി ഉള്‍പ്പെടുന്നതിനാലാണു തീരുമാനത്തിനായി ഫയല്‍ മുഖ്യമന്ത്രിക്കു നല്‍കിയത്.

Keywords:  Kerala government plans to approach Supreme Court against contentious farm laws, Thrissur, News, Politics, Farmers, Supreme Court of India, Minister, Press meet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia