Follow KVARTHA on Google news Follow Us!
ad

സംസ്ഥാനത്ത് ബാറുകള്‍ തുറക്കാന്‍ അനുമതി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Liquor,Trending,Kerala,Business,
തിരുവനന്തപുരം: (www.kvartha.com 21.12.2020) ഇനി ബാറുകളില്‍ ഇരുന്ന് തന്നെ മദ്യം കഴിക്കാം. സംസ്ഥാനത്ത് ബാറുകളില്‍ ഇരുന്ന് മദ്യപിക്കാനുള്ള അനുമതിയായി. തിങ്കളാഴ്ച വൈകിട്ടോ ചൊവ്വാഴ്ചയോ ഇതുസംബന്ധിച്ച ഉത്തരവിറങ്ങും. എക്‌സൈസ് കമ്മീഷണറുടെ ശുപാര്‍ശ അംഗീകരിച്ചാണ് സര്‍ക്കാരിന്റെ തീരുമാനം.

കൗണ്ടറുകളില്‍ ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല, ഒരു ടേബിളില്‍ രണ്ടുപേര്‍ മാത്രമേ പാടുള്ളു തുടങ്ങിയ നിബന്ധനകളാണ് മുന്നോട്ട് വച്ചിരിക്കുന്നത്. ഏറ്റവും അടുത്ത ദിവസം തന്നെ ബാറുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ടാകും.Kerala government Decision to open bars in the state, Thiruvananthapuram, News, Liquor, Trending, Kerala, Business
കോവിഡിനെ തുടര്‍ന്ന് അടച്ചിട്ട ബാറുകള്‍ പിന്നീട് തുറന്നെങ്കിലും കൗണ്ടറുകളില്‍ മദ്യം വില്‍ക്കാന്‍ മാത്രമേ അനുവാദമുണ്ടായിരുന്നുള്ളു. ഒമ്പത് മാസങ്ങള്‍ക്ക് ശേഷമാണ് ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്.

Keywords: Kerala government Decision to open bars in the state, Thiruvananthapuram, News, Liquor, Trending, Kerala, Business.

Post a Comment