Follow KVARTHA on Google news Follow Us!
ad

എട്ടുവര്‍ഷത്തെ പ്രണയം; ഒടുവില്‍ വിവാഹ സങ്കല്‍പം തന്നെ മാറ്റി മറിച്ച് സെക്‌സ് ടോയിയെ വിവാഹം ചെയ്ത് ബോഡി ബില്‍ഡര്‍; വൈറലായി ഫോട്ടോകള്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ലോക വാര്‍ത്തകള്‍, Marriage,News,Social Media,Photo,Media,Report,Lifestyle & Fashion,World,
നുര്‍ സുല്‍ത്താന്‍: (www.kvartha.com 04.12.2020) എട്ടുവര്‍ഷത്തെ പ്രണയം, ഒടുവില്‍ വിവാഹ സങ്കല്‍പം തന്നെ മാറ്റി മറിച്ച് സെക്‌സ് ടോയിയെ വിവാഹം ചെയ്ത് ബോഡി ബില്‍ഡര്‍. ഇരുവരുടേയും വിവാഹ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കയാണ്. 

കസാക്കിസ്ഥാന്‍ ബോഡി ബില്‍ഡര്‍ യൂറി തെലോച്ച്‌കോയുടെ വിവാഹമാണ് ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായിരിക്കുന്നത്. ഇത്ര പ്രസിദ്ധനാകുന്നതിന് യൂറി തെലോച്ച്‌കോ എന്ന ബോഡി ബില്‍ഡര്‍ എന്താണ് ചെയ്തിരിക്കുന്നത് എന്ന് ചോദിച്ചാല്‍ ഇയാള്‍ വിവാഹം ചെയ്തിരിക്കുന്നത് ഒരു മനുഷ്യസ്ത്രീയെ അല്ലേ അല്ല എന്നതാണ് . രണ്ടു വര്‍ഷമായി തന്റെ ഒപ്പം കഴിഞ്ഞ സിലിക്കോണ്‍ സെക്‌സ് ടോയ് ആയ മാര്‍ഗോയെ ആണ് ഇയാള്‍ വിവാഹം ചെയ്തിരിക്കുന്നത്. Kazakhstan Bodybuilder Marries ' Doll' Girlfriend In A Grand Ceremony; Shares Pictures, Marriage, News, Social Media, Photo, Media, Report, Video, Lifestyle & Fashion, World

യൂറി തെലോച്ച്‌കോയും കാമുകിയായ പാവയും വളരെ പ്രശസ്തരാണ്. ഇരുവരും ഒന്നിച്ച് നിരവധി ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ പങ്കെടുത്തിരുന്നു. താന്‍ മാര്‍ഗോയെ കണ്ടപ്പോള്‍ തന്നെ പ്രണയത്തിലാകുകയായിരുന്നുവെന്നും അവള്‍ക്കായി പ്രിയപ്പെട്ട ഭക്ഷണം ഉണ്ടാക്കി നല്‍കുവാന്‍ വരെ പഠിച്ചുവെന്നും പൊതുവേദിയില്‍ വച്ച് യൂറി തെലോച്ച്‌കോ പറഞ്ഞിരുന്നു.

2019ലാണ് ഇയാള്‍ മാര്‍ഗോ എന്ന് പേരുള്ള പാവയെ സ്വന്തമാക്കുന്നത്. പരിചയപ്പെട്ട് എട്ട് മാസങ്ങള്‍ക്ക് ശേഷം ഡിസംബര്‍ മാസത്തോടെയാണ് ഇയാള്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയത്. പിന്നീട് ഈ വര്‍ഷം മാര്‍ച്ചില്‍ വിവാഹം കഴിക്കുവാന്‍ പദ്ധതിയിടുകയായിരുന്നു. എന്നാല്‍, കോവിഡ് കാരണം ഇത് മാറ്റി വയ്ക്കുകയായിരുന്നു. പിന്നീട്, ഒരിക്കല്‍ കൂടി വിവാഹം മാറ്റി വയ്‌ക്കേണ്ടി വന്നു. അത് ഒരു ട്രാന്‌സ്‌ജെന്‍ഡര്‍ റാലിക്കിടെ ഉണ്ടായ ആക്രമണത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്നായിരുന്നു.

നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവില്‍ ടോലോച്ച്‌കോയും മര്‍ഗോയും വിവാഹിതരായി. വിവാഹത്തിന്റെ ഫോട്ടോകളും ഫൂട്ടേജുകളും അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുകയായിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളായ സണ്‍ അടക്കമുള്ളവ ഇപ്പോള്‍ ഈ വിവാഹവാര്‍ത്ത ആഘോഷമാക്കിയിരിക്കുകയാണ്. അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പമായിരുന്നു വിവാഹം.

വെളുത്ത ഗൗണ്‍ ആണ് മര്‍ഗോയുടെ വിവാഹ വസ്ത്രം. കറുത്ത കോട്ടിലാണ് ടോലോച്ച്‌കോ പ്രത്യക്ഷപ്പെടുന്നത്. കേക്ക് മുറിക്കുന്നതിന് മുമ്പ് ദമ്പതികള്‍ സുഹൃത്തുക്കളുമായും കുടുംബവുമായും ഫോട്ടോയ്ക്ക് പോസ് ചെയ്തു. വിവാഹത്തിന് ശേഷം ചുംബിക്കുന്നതിന്റെയും പരസ്പരം നൃത്തം വയ്ക്കുന്നതിന്റെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.

വിവാഹം കഴിച്ചതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ടെങ്കിലും എവിടെ വച്ചാണ് വിവാഹിതരായത് എന്ന് വ്യക്തമാക്കിയിട്ടില്ല. തീയതി പങ്കിടുവാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ താരം ഇത്തവണ ഒരല്‍പം അന്ധവിശ്വാസത്തിന് വഴി വച്ചിരിക്കുകയാണെന്ന് വ്യക്തമാക്കുകയും അതിനാല്‍ പരസ്യമാക്കില്ലെന്നും അറിയിച്ചു. അതേസമയം, വിവാഹത്തെക്കുറിച്ച് ചെറിയ സൂചനകള്‍ നല്‍കുവാന്‍ അദ്ദേഹം തയ്യാറായി.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ, 'ശരി. നിങ്ങള്‍ക്ക് ഒരു ചെറിയ സൂചന. മഞ്ഞ് വീഴുമ്പോള്‍ കല്യാണം നടക്കും. വെളുത്ത മഞ്ഞ് വിശുദ്ധിയുടെ പ്രതീകമാണ്,'. വിവാഹത്തിന് മുന്‍പ് വധുവായ മാര്‍ഗോയെ കൂടുതല്‍ സുന്ദരിയാക്കുന്നതിന് വേണ്ടി ചില പ്ലാസ്റ്റിക് സര്‍ജറികള്‍ക്ക് വിധേയയാക്കിയിരുന്നു. 

മാര്‍ഗോയുമായുള്ള വിവാഹം തന്റെ സ്വപ്ന സാക്ഷാത്കാരമാണെന്നും അതിന് തനിക്ക് കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നുവെന്നും യൂറി തുറന്നു പറയുന്നു. എന്നാല്‍ മാര്‍ഗോയെ ഒരു പാവ ആയല്ല താന്‍ കാണുന്നതെന്നും ഒരു മനുഷ്യനായാണെന്നും യൂറി പറയുന്നു.

Keywords: Kazakhstan Bodybuilder Marries ' Doll' Girlfriend In A Grand Ceremony; Shares Pictures, Marriage, News, Social Media, Photo, Media, Report, Video, Lifestyle & Fashion, World.

Post a Comment