ഛോട്ടാ രാജനും മുന്ന ബജ്രംഗിയുമടക്കമുള്ള അധോലോക ഗുണ്ടാസംഘത്തലവന്‍മാരുടെ ചിത്രം ഉള്‍പ്പെടുത്തി സ്റ്റാമ്പുകള്‍ പുറത്തിറക്കി തപാല്‍വകുപ്പ്; വിവാദമായതോടെ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

 



കാണ്‍പുര്‍: (www.kvartha.com 29.12.2020) ഉത്തര്‍പ്രദേശില്‍ ഛോട്ടാ രാജനും മുന്ന ബജ്രംഗിയുമടക്കമുള്ള അധോലോക ഗുണ്ടാസംഘത്തലവന്‍മാരുടെ ചിത്രം ഉള്‍പ്പെടുത്തി സ്റ്റാമ്പുകള്‍ പുറത്തിറക്കി തപാല്‍വകുപ്പ്. അഞ്ചു രൂപ സ്റ്റാമ്പുകളാണു തപാല്‍വകുപ്പ് പുറത്തിറക്കിയത്. സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍.

പിശക് വിവാദമായതോടെ പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഒരു ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കാണ്‍പുര്‍ ജില്ലയിലെ പ്രധാന പോസ്റ്റോഫീസിലെ ഫിലാറ്റലി വിഭാഗത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ഛോട്ടാ രാജനും മുന്ന ബജ്രംഗിയുമടക്കമുള്ള അധോലോക ഗുണ്ടാസംഘത്തലവന്‍മാരുടെ ചിത്രം ഉള്‍പ്പെടുത്തി സ്റ്റാമ്പുകള്‍ പുറത്തിറക്കി തപാല്‍വകുപ്പ്; വിവാദമായതോടെ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍


ഉദ്യോഗസ്ഥ തലത്തിലെ പിഴവാണു സംഭവിച്ചതെന്നും സംഭവത്തില്‍ ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ടെന്നും പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ വിനോദ് കുമാര്‍ വര്‍മ ഇതിനെക്കുറിച്ച് വിശദീകരിച്ചു. ജീവനക്കാര്‍ക്ക് എന്തുകൊണ്ടാണു ഗുണ്ടാസംഘങ്ങളെ തിരിച്ചറിയാന്‍ പറ്റാതിരുന്നതെന്നു പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'എന്റെ സ്റ്റാമ്പ്' എന്ന പദ്ധതി പ്രകാരം ആര്‍ക്കും 300 രൂപ അടച്ച് ആവശ്യമായ രേഖകള്‍ ഹാജരാക്കിയാല്‍ സ്വന്തം ഫോട്ടോവച്ചും കുടുംബാംഗങ്ങളുടെ ഫോട്ടോവച്ചും തപാല്‍ സ്റ്റാമ്പ് അച്ചടിക്കാം. ആ പദ്ധതിയുടെ ഭാഗമായി ആരോ ഈ ഗുണ്ടാത്തലവന്‍മാരുടെ ഫോട്ടോ കൈമാറുകയായിരുന്നുവെന്നാണു പ്രാഥമിക നിഗമനം. 
    
Keywords:  News, National, India, Uttar Pradesh, Suspension, Kanpur: Underworld don Chhota Rajan and Munna Bajrangi figure on postage stamps
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia