അമേരിക്കയുടെ നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസ് കോവിഡ്-19നെതിരായ വാക്‌സിന്‍ കുത്തിവയ്പ്പ് എടുത്തു
Dec 30, 2020, 12:12 IST
വാഷിംങ്ടണ്‍: (www.kvartha.com 30.12.2020) അമേരിക്കയുടെ നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസ് കോവിഡ്-19നെതിരായ വാക്‌സിന്‍ കുത്തിവയ്പ്പ് വാഷിംങ്ടണ്‍ ഡിസിയിലെ യുണെറ്റഡ് മെഡിക്കല്‍ സെന്ററില്‍ വച്ച് എടുത്തു. ആഫ്രിക്കന്‍ അമേരിക്കന്‍ വിഭാഗക്കാര്‍ ഏറെ താമസിക്കുന്ന മേഖലയിലാണ് യുണെറ്റഡ് മെഡിക്കല്‍ സെന്റര്‍.
വാക്‌സിന്‍ സ്വീകരിക്കുന്നതിന്റെ ലൈവ് വീഡിയോയും സംപ്രേഷണം ചെയ്തു.
അമേരിക്കന്‍ കമ്പനി മോഡേണ നിര്‍മ്മിച്ച വാക്‌സിനാണ് കമല സ്വീകരിച്ചത്. കറുത്ത മാസ്‌ക് ധരിച്ചാണ് കമല വാക്‌സിന്‍ എടുത്തത്.
ജനങ്ങളില്‍ വാക്‌സിന്‍ എടുക്കേണ്ടതിന്റെ അവബോധം വളര്‍ത്താന്‍ വേണ്ടിയാണ് നിയുക്ത വൈസ് പ്രസിഡന്റ് വാക്‌സിന്‍ എടുക്കുന്നത് ലൈവായി പ്രക്ഷേപണം ചെയ്തത്. പ്രധാനമായും ആഫ്രിക്കന്‍ അമേരിക്കന്‍ സമൂഹത്തിനിടയില്‍ കൂടുതല്‍ വാക്‌സിന്‍ അവബോധം ആവശ്യമാണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
ജനുവരി 20നാണ് കമല അമേരിക്കയുടെ ആദ്യത്തെ ബ്ലാക്ക് ഇന്ത്യന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുക. ഈ സ്ഥാനത്ത് എത്തുന്ന ആദ്യത്തെ വനിതയും കമലയാണ്. കമലയുടെ ഭര്‍ത്താവ് ഡഗ് എമ്‌ഹോഫും വാക്‌സിന്‍ എടുത്തിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.