Follow KVARTHA on Google news Follow Us!
ad

മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിനെ ഇടിച്ചിട്ട ലോറി കണ്ടെത്തി; ഡ്രൈവര്‍ അറസ്റ്റില്‍

Police, Crime, Vehicles, Traffic, CCTV, Case, Journalist S V Pradeep murder, lorry driver in custody #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com 15.12.2020) മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിനെ ഇടിച്ചിട്ട ലോറി കണ്ടെത്തി. ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. ജോയിയെന്ന ഡ്രൈവറാണ് കസ്റ്റഡിയിലുള്ളത്. വണ്ടിയും ഡ്രൈവറെയും ഈഞ്ചക്കലില്‍ വച്ചാണ് പോലീസ് കസ്റ്റഡിലെടുത്തത്. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രതാപന്റെ നേത്യത്വത്തിലാണ് നടപടി

News, Kerala, State, Thiruvananthapuram, Journalist, Death, Accident, Police, Crime, Vehicles, Traffic, CCTV, Case, Journalist S V Pradeep murder, lorry driver in custody


തിങ്കളാഴ്ച ഉച്ചക്ക് ശേഷം മൂന്നരയ്ക്കാണ് അപകടം നടന്നത്. എസ് വി പ്രദീപിനെ ഇടിച്ചിട്ട ലോറി നിര്‍ത്താതെ പോകുകയായിരുന്നു. കാരയ്ക്കാമണ്ഡപം സിഗ്‌നലിന് സമീപം വച്ചാണ് അപകടം ഉണ്ടായത്. പ്രദീപ് സഞ്ചരിച്ച സ്‌കൂട്ടറിനെ അജ്ഞാതവാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി. ഗുരുതരമായി പരുക്കേറ്റ പ്രദീപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ട്രാഫിക് സിസിടിവി ഇല്ലാത്ത സ്ഥലം ആയിരുന്നതിനാല്‍ വാഹനം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സമീപത്തെ കടയിലെ സിസിടിവി ദൃശ്യം മാത്രമാണ് പോലീസിന് കിട്ടിയിരുന്നത്. അതിനെ അടിസ്ഥാനമാക്കിയായിരുന്നു അന്വേഷണം. അതേ സമയം പ്രദീപിന്റെ മരണത്തില്‍ പോലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.

Keywords: News, Kerala, State, Thiruvananthapuram, Journalist, Death, Accident, Police, Crime, Vehicles, Traffic, CCTV, Case, Journalist S V Pradeep murder, lorry driver in custody

Post a Comment