കൊച്ചി: (www.kvartha.com 18.12.2020) സംസ്ഥനത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാലക്കാട് നഗരസഭയില്‍ 'ജയ് ശ്രീറാം' മുഴക്കി ബാനറുയര്‍ത്തിയ ബി ജെ പിയുടെ ആഘോഷം വസ്തുതാവിരുദ്ധമായി വളച്ചൊടിച്ച് വാര്‍ത്ത നല്‍കി വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ. പാലക്കാട് ടൗണ്‍ പോലീസ് കേസെടുത്ത സംഭവമാണ് തെറ്റായ രീതിയില്‍ എ എന്‍ ഐ റിപോര്‍ട് ചെയ്തത്.
'പ്രധാനമന്ത്രി മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും പോസ്റ്ററുകള്‍ പാലക്കാട് മുനിസിപാലിറ്റി ഓഫീസില്‍ സ്ഥാപിച്ചതിനും പാര്‍ടിയെ പ്രശംസിക്കുന്ന മുദ്രാവാക്യങ്ങള്‍ വിളിച്ചതിനും ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ 153 ഐ പി സി വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.' എന്നായിരുന്നു എ എന്‍ ഐയുടെ ആദ്യ ട്വീറ്റ്.
വാര്‍ത്തയ്ക്കെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നുവന്നതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം ആദ്യ ട്വീറ്റിനൊപ്പം വിവരങ്ങള്‍ തിരുത്തിക്കൊണ്ട് എ എന്‍ ഐ വീണ്ടും പുതിയ ട്വീറ്റുമായി എത്തി.
'പാലക്കാട് മുനിസിപ്പാലിറ്റി ഓഫീസില്‍ 'ജയ് ശ്രീ റാം' എന്ന് ബാനര്‍ വെച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 153 ചുമത്തി ബി ജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതായാണ് രണ്ടാമത്തെ ട്വീറ്റ്. കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ പ്രകോപത്തിന് ശ്രമിച്ചതിനാണ് കേസെ'ന്ന് ബ്രാക്കറ്റില്‍ പറയുന്നുണ്ട്.
അതേസമയം, ഇരുവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിനാണ് ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തത്. സംഭവത്തില്‍ സി പി ഐ എമ്മും കോണ്‍ഗ്രസും പരാതി നല്‍കിയിരുന്നു.
സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ എസ് പിയോട് പാലക്കാട് എസ് പി റിപോര്‍ട് തേടി. ഐ പി സി 153-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഒരു വര്‍ഷം വരെ തടവ് കിട്ടാവുന്ന വകുപ്പാണിത്. സ്ഥാനാര്‍ത്ഥികളും കൗണ്ടിംഗ് ഏജന്റുമാരും പ്രതികളാകും.
തദ്ദേശ വോട്ടെണ്ണല്‍ ഫലപ്രഖ്യാപന ദിവസമായിരുന്നു സംഭവം. നഗരസഭ പിടിച്ചതിന് പിന്നാലെ നടത്തിയ ആഘോഷ പരിപാടിക്കിടെയാണ് ബി ജെ പി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം എന്നെഴുതി, ശിവജിയുടെ ചിത്രം പതിച്ച ബാനര്‍ നഗരസഭാ കെട്ടിടത്തിന് മുന്നില്‍ ഉയര്‍ത്തിയത്.
പാലക്കാട് കേരളത്തിന്റെ ഗുജറാത്താണെന്ന് പറഞ്ഞുകൊണ്ടാണ് ബി ജെ പി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ ഇതിന്റെ വീഡിയോ പങ്കുവെച്ചത്. ബി ജെ പി പ്രവര്‍ത്തകരുടെ ഈ നടപടിയ്ക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.
Keywords: News, Kerala, State, Kochi, Media, Criticism, Election, BJP, Police, Case, Accused, Jai Shriram Banner; ANI distorts news in favor of BJP; Explanation following criticismKerala: Section 153 of Indian Penal Code (Wantonly giving provocation with intent to cause riot) has been invoked against the BJP workers for putting banner stating 'Jai Shri Ram' at Palakkad municipality office https://t.co/aef2k8eqa7
— ANI (@ANI) December 18, 2020