Follow KVARTHA on Google news Follow Us!
ad

ഇന്ത്യയുടെ പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹം സിഎംഎസ് -01 ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, New Delhi,News,Technology,Business,Satelite,National,
ന്യൂഡെല്‍ഹി: (www.kvartha.com 17.12.2020) ഇന്ത്യയുടെ പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹം സിഎംഎസ് -01 ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു. പിഎസ്എല്‍വി-സി 50 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം.
ISRO’s PSLV-C50 rocket successfully places communication satellite into orbit, New Delhi, News, Technology, Business, Satelite, National

ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു. 'ഉപഗ്രഹം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. അടുത്ത നാലു ദിവസത്തിനുള്ളില്‍ ഉപഗ്രഹത്തെ നിശ്ചിത സ്ഥാനത്തേക്കു മാറ്റുമെന്ന്,' ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ ശിവന്‍ പറഞ്ഞു.

രാജ്യത്തിന്റെ 42-ാമത് വാര്‍ത്താവിനിമയ ഉപഗ്രഹമായ സിഎംഎസ് -01 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.41 മണിയോടെയാണു വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാമത്തെ വിക്ഷേപണത്തറയില്‍ നിന്നായിരുന്നു വിക്ഷേപണം. 20 മിനിറ്റിനുള്ളില്‍ ഉപഗ്രഹം നിര്‍ദിഷ്ട ഭ്രമണപഥത്തിലെത്തി.

ഇന്ത്യന്‍ ഭൂപ്രദേശത്തിനുപുറമെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ്, ലക്ഷദ്വീപ് എന്നിവ ഉള്‍പ്പെടുന്ന ഫ്രീക്വന്‍സി സ്പെക്ട്രത്തില്‍ വിപുലമായ സി ബാന്‍ഡ് സേവനങ്ങള്‍ നല്‍കാന്‍ ഉദ്ദേശിച്ചുള്ളതാണ് സിഎംഎസ് -01. ഉപഗ്രഹത്തിന് ഏഴുവര്‍ഷത്തെ ആയുസുണ്ടെന്ന് ഇസ്‌റോ വ്യക്തമാക്കി.

Keywords: ISRO’s PSLV-C50 rocket successfully places communication satellite into orbit, New Delhi, News, Technology, Business, Satelite, National.

Post a Comment