മുതിര്‍ന്ന നേതാക്കളെ അവഗണിച്ചും അവഹേളിച്ചും പ്രചരണരംഗത്ത് നിന്ന് അകറ്റി നിര്‍ത്തിയും സംസ്ഥാന അധ്യക്ഷന്‍ തന്‍പ്രമാണിത്തം കാണിക്കുന്നുവെന്നും പരാതി. അതുകൊണ്ടുതന്നെ പരാജയത്തിന്റെ ഉത്തരവാദിത്തം പൂര്‍ണണായും ഏറ്റെടുത്ത് സുരേന്ദ്രന്‍ രാജി വെക്കണമെന്ന് കൃഷ്ണദാസ്-ശോഭ സുരേന്ദ്രന്‍ പക്ഷങ്ങള്‍ കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മെച്ചപ്പെട്ട ഫലം നല്‍കിയതില്‍ കേരളത്തിലെ ജനങ്ങള്‍ക്കു നന്ദി പറഞ്ഞ് ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ അടക്കം രംഗത്തെത്തിയിരുന്നു. വിജയത്തിനായി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ അക്ഷീണം പ്രയത്‌നിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അഴിമതി തുറന്നു കാട്ടുന്നത് തുടരുമെന്നും യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ ഇനിയും പൊരുതുമെന്നും നഡ്ഡ വ്യക്തമാക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഏഴായിരത്തോളം വാര്‍ഡുകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുകയും അതില്‍ പകുതിയെങ്കിലും ജയിക്കാമെന്ന ആത്മവിശ്വാസത്തില്‍ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയും ചെയ്ത എന്‍ഡിഎയ്ക്ക് രണ്ടായിരത്തോളം വാര്‍ഡുകളാണു കിട്ടിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015ലെ സ്ഥിതിയേക്കാള്‍ മെച്ചമാണെന്നും ഏറെ മുന്നേറാന്‍ കഴിഞ്ഞുവെന്നുമാണു പാര്‍ട്ടിയുടെ വിലയിരുത്തല്‍.
തിരുവനന്തപുരം കോര്‍പറേഷന്‍ ബി ജെ പി ഏറെ പ്രതീക്ഷയര്‍പ്പിച്ച ഒന്നായിരുന്നു. എന്നാല്‍, തിരുവനന്തപുരത്ത് എല്‍ ഡി എഫാണ് ജയിച്ചുകയറിയത്. ബി ഗോപാലകൃഷ്ണന്‍, എസ് സുരേഷ് ഉള്‍പ്പെടെ പ്രമുഖ നേതാക്കളുടെ പരാജയവും പാര്‍ട്ടിക്ക് ക്ഷീണമായി.
ബി ജെ പി രണ്ടാംസ്ഥാനത്തെത്തിയ പലയിടത്തും നേരിയ വോട്ടുകള്‍ക്കാണ് ജയം കൈവിട്ടതെന്ന് നേതൃത്വം വിലയിരുത്തുന്നു. ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തില്‍ 2015നെക്കാള്‍ വര്‍ധനവുണ്ടായെങ്കിലും ബ്ലോക്, ജില്ല പഞ്ചായത്തുകളില്‍ നേട്ടമുണ്ടാക്കാനായില്ല.
കേരളത്തില്‍ ബിജെപിക്ക് ഒറ്റക്ക് മത്സരിച്ചപ്പോള്‍ 2015 ല്‍ 1400 വാര്‍ഡും 18 പഞ്ചായത്തില്‍ ഭരണവുമുണ്ടായിരുന്നു, ഇതില്‍ അഞ്ച് പഞ്ചായത്തില്‍ ഭരണം പിന്നീട് നഷ്ടപ്പെട്ടു. എന്നാല്‍ ഇതില്‍ നിന്ന് വലിയ മുന്നേറ്റത്തോടെ ബിജെപി മുന്നണി സംവിധാനമായി മത്സരിക്കുമ്പോള്‍ 8000 സീറ്റുകളും 194 പഞ്ചായത്തും 24 മുനിസിപ്പാലിറ്റിയും തിരുവനന്തപുരം തൃശൂര്‍ കോര്‍പറേഷനുകളും ലഭിക്കുമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന് സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രന്‍ നല്‍കിയ കണക്ക്. എന്നാല്‍, അതിന്റെ നാലയലത്തെത്താന്‍ പോലും ബിജെപിക്ക് സാധിച്ചില്ല എന്നതാണ് വാസ്തവം.
കേന്ദ്ര സര്‍ക്കാരിന്റെ 227 ജനക്ഷേമ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കിയെങ്കിലും അതിന്റെ രാഷ്ട്രീയ നേട്ടം നേടിയത് സിപിഎമ്മാണ്. ബിജെപി പൂര്‍ണമായും സ്വര്‍ണകള്ളക്കടത്തിന് പിന്നാലെ പോയപ്പോള്‍ പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയും വാര്‍ത്താസമ്മേളനങ്ങളിലൂടെ തേജോവധം ചെയ്യുന്നതില്‍ ആയിരുന്നു സംസ്ഥാന അധ്യക്ഷന്റെ പൂര്‍ണ ശ്രദ്ധ എന്ന കുറ്റപ്പെടുത്തലുകളും ഉയരുന്നു.
കോര്‍ കമ്മിറ്റിയോ ഇലക്ഷന്‍ കമ്മിറ്റിയോ ചേരാതെ മാനിഫെസ്റ്റോ പോലും ഇറക്കാതെയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഈ സാഹചര്യത്തില്‍ ബിജെപിയുടെ പരാജയം ചര്‍ച്ച ചെയ്യാന്‍ അടിയന്തരമായി സംസ്ഥാന കമ്മിറ്റിയും, ഭാരവാഹി യോഗവും വിളിക്കണം. തെരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിയാത്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു സുരേന്ദ്രന്‍ രാജി വെക്കണമെന്നും കൃഷ്ണദാസ്-ശോഭ സുരേന്ദ്രന്‍ പക്ഷങ്ങള്‍ കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടു.
സുരേന്ദ്രനെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റി എല്ലാ വിഭാഗത്തെയും ഒന്നിച്ചു കൊണ്ടുപോകാന്‍ ഗ്രൂപ്പിന് അതീതമായ ഒരു വ്യക്തിയെ പ്രസിഡന്റ് ആക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇരു വിഭാഗങ്ങളും അടുത്ത ദിവസങ്ങളില്‍ ഗ്രൂപ്പ് യോഗങ്ങള്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. പാര്‍ട്ടി നിര്‍ദ്ദേശമല്ല മറിച്ചു മുരളീധരന്റെ നിര്‍ദേശമാണ് കെ സുരേന്ദ്രന്‍ നടപ്പിലാക്കുന്നത് എന്ന് കേന്ദ്ര നേതൃത്വത്തെ ഇതിനകം തന്നെ അറിയിച്ചു കഴിഞ്ഞു. ബിജെപി രൂപികരിച്ചു 40 വര്‍ഷത്തിനിടയില്‍ വന്ന ഏറ്റവും അനുകൂല സുവര്‍ണാവസരം നഷ്ടപ്പെടുത്തിയ നേതാവാണ് കെ സുരേന്ദ്രന്‍ എന്നാണ് പ്രധാന ആരോപണം.
ശോഭ സുരേന്ദ്രന്‍ തെരെഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങാത്തതാണ് ബിജെപിക്ക് പ്രതീക്ഷിച്ച മുന്നേറ്റം കാഴ്ചവെക്കാന്‍ സാധിക്കാതിരുന്ന കാരണങ്ങളില്‍ ഒന്നായി മുതിര്‍ന്ന നേതാക്കള്‍ വിലയിരുത്തുന്നത്. ഈ സാഹചര്യത്തില്‍ സുരേന്ദ്രനെ വെച്ച് നിയമസഭാ തെരെഞ്ഞെടുപ്പ് നേരിട്ടാല്‍ വലിയ തിരിച്ചടി തന്നെയാവും ബിജെപിക്ക് നേരിടേണ്ടി വരിക. മുതിര്‍ന്ന നേതാക്കളെ അവഗണിച്ചും അവഹേളിച്ചും പ്രചരണരംഗത്ത് നിന്ന് അകറ്റി നിര്‍ത്തിയും സുരേന്ദ്രന്‍ തന്‍പ്രമാണിത്തം കാണിക്കുകയായിരുന്നു എന്നാണ് മുതിര്‍ന്ന നേതാക്കളുടെ ആരോപണം.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള രാഷ്ട്രീയ പക്വത സുരേന്ദ്രനില്ലെന്നു തെളിഞ്ഞിരിക്കുകയാണ്. വെല്‍ഫെയര്‍ പാര്‍ട്ടിയും യുഡിഎഫും ഉണ്ടാക്കിയ സഖ്യം എല്‍ഡിഎഫ് പ്രചാരണ വിഷയമാക്കിയപ്പോള്‍ എല്‍ഡിഎഫിന്റെ എസ് ഡി പി ഐ യുമായുള്ള സഖ്യമോ യുഡിഎഫ് വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യമോ ബിജെപി പ്രചരണവിഷയമാക്കിയില്ല. സ്വര്‍ണകള്ളക്കടത്തും ബിനീഷ് കോടിയേരിയുടെ മയക്കുമരുന്ന് കേസും മാത്രമാണ് തെരെഞ്ഞെടുപ്പില്‍ ബിജെപി ഫോക്കസ് ചെയ്തത്.
ഒപ്പം 1500 ഓളം വരുന്ന മുതിര്‍ന്ന നേതാക്കളെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് സജീവമാക്കണമെന്ന ശോഭ സുരേന്ദ്രന്റെ ആവശ്യം സുരേന്ദ്രന്‍ പുച്ഛിച്ചു തള്ളിയത് നേതാക്കളില്‍ അമര്‍ഷവും വിദ്വേഷവും സൃഷ്ടിച്ചു. ജനങ്ങളില്‍ സ്വാധീനമുള്ള നേതാക്കളെയും ജനപ്രിയ നേതാക്കളെയും സംഘടനാ ചുമതലയില്‍ നിന്ന് അകറ്റി നിര്‍ത്തിയതും പുതിയ നേതൃത്വത്തെ അവരോധിച്ചത് തെരഞ്ഞെടുപ്പില്‍ അനുകൂല രാഷ്ട്രീയ സാഹചര്യം ഉപയോഗപ്പെടുത്തി പ്രതീക്ഷിച്ച നേട്ടം കൈവരിക്കാന്‍ കഴിയില്ലെന്ന മുതിര്‍ന്ന നേതാക്കളുടെ മുന്നറിയിപ്പും സുരേന്ദ്രന്‍ അവഗണിച്ചതാണ് ബിജെപിക്ക് ഒരു മുഖ്യധാരാ രാഷ്ട്രീയ കക്ഷിയാകാന്‍ സാധിക്കാതിരുന്നത്.
ശോഭ സുരേന്ദ്രനെ പ്രചാരണത്തിന് ഇറക്കണമെന്ന കേന്ദ്ര നേതൃത്വത്തിന്റെയും ആര്‍ എസ് എസിന്റെയും നിര്‍ദേശം അവഗണിച്ചു മുന്നോട്ട് പോയതും രാഷ്ട്രീയ പക്വതയുടെ കുറവായി മുതിര്‍ന്ന നേതാക്കള്‍ വിലയിരുത്തി. സുരേന്ദ്രന്റെ കൂടിയാലോചന ഇല്ലായ്മയും, രാഷ്ട്രീയ പക്വത കുറവും, തന്‍പ്രമാണിത്തവും വെച്ച് മുന്നോട്ട് പോകാന്‍ കഴിയില്ല, അതിനാല്‍ സുരേന്ദ്രനെ മാറ്റി സംഘടന നേതൃത്വം പുനഃസംഘടിപ്പിക്കണമെന്നു കൃഷ്ണദാസ്-ശോഭ സുരേന്ദ്രന്‍ പക്ഷങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര നേതൃത്വം കേരളത്തിലെ സംഘടന പ്രശ്‌നങ്ങളില്‍ അടിയന്തരമായി ഇടപെടണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
Keywords: Is there a connection between what the BJP says and reality? Leaders grumble as they celebrate victory; Krishnadas-Shobha factions urge central leadership to accept responsibility for K Surendran's defeat, Thiruvananthapuram, News, Politics, BJP, Criticism, K Surendran, Resignation, Election, Kerala.