സാരിയുടുത്ത് തലകുത്തി മറിഞ്ഞ് യുവതി; ഒരുതവണയല്ല, നിരവധി പ്രാവശ്യം; വിഡിയോ കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ

 


മുംബൈ: (www.kvartha.com 02.12.2020) സാരിയുടുത്ത് തലകുത്തി മറിഞ്ഞ് യുവതി, ഒരുതവണയല്ല, നിരവധി തവണ. വിഡിയോ കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ. എത്രയോ നാളത്തെ പരിശ്രമത്തിനു ശേഷമാണ് ശിരസു നിലത്തു കുത്തിയുള്ള വ്യായാമമുറകളൊക്കെ പലരും പരിശീലിക്കുന്നത്. ബാക്ക് ഫ് ളിപ്‌സും അതുപോലെയാണ്. ജിംനാസ്റ്റിസിനോ അല്ലെങ്കില്‍ അസാധാരണ മെയ്വഴക്കമുള്ളവര്‍ക്കോ ചെയ്യാന്‍ കഴിയുന്ന ഒന്നാണത്. 

പലരും അനായാസേന തലകുത്തി മറിയുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. കാണുമ്പോള്‍ നിസാരമെന്നു തോന്നിയാലും കാലങ്ങളോളമുള്ള പരിശീലനത്തിലൂടെയാണ് അത്തരം മെയ്വഴക്കം സാധിക്കുന്നത്. മാത്രമല്ല പരിക്കു സംഭവിക്കാന്‍ വളരെയേറെ സാധ്യതയും ഉണ്ട്. എന്നാല്‍ ഇപ്പോള്‍ അത്തരത്തിലുള്ള ഒരു തലകുത്തി മറിയല്‍ വിഡിയോ കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ. 

മിലി സര്‍ക്കാര്‍ എന്നു പേരുള്ള യുവതിയാണ് മണലില്‍ സാരിയുടുത്ത് അനായേസേന തലകുത്തി മറിയുന്ന വിഡിയോയിലെ താരം. സാധാരണ രീതിയിലാണെങ്കില്‍ ബാക്ക് ഫ് ളിപ്‌സിന് അനുയോജ്യമായ വസ്ത്രധാരണത്തിലൂടെയാണ് അഭ്യാസം നടത്താറുള്ളത്. എന്നാല്‍ സാരിയില്‍ ഈ അഭ്യാസം  കാണിച്ച യുവതിയുടേത് അസാമാന്യ ധൈര്യമാണെന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം. 
സാരിയുടുത്ത് തലകുത്തി മറിഞ്ഞ് യുവതി; ഒരുതവണയല്ല, നിരവധി പ്രാവശ്യം; വിഡിയോ കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ

'സോഷ്യല്‍ മീഡിയയില്‍ വൈറലായ വിഡിയോയില്‍ യുവതി ആറ് തവണയാണ് തലകുത്തി മറിയുന്നത്. പുരുഷന്മാര്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം സ്ത്രീകള്‍ക്കും ചെയ്യാന്‍ സാധിക്കും. അവരെക്കാള്‍ നന്നായി തന്നെ. പലപ്പോഴും പുരുഷന്‍മാര്‍ക്കു സാധിക്കാത്ത കാര്യങ്ങളും സ്ത്രീകള്‍ ചെയ്ത് വിജയിക്കാറുണ്ട്. അക്കൂട്ടത്തിലൊരാളാണ് മിലി സര്‍ക്കാര്‍. സാരിയിലാണ് അവര്‍ ബാക്ക് ഫ്‌ലിപ് ചെയ്യുന്നത്.' എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധിപേരാണ് വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തത്.

Keywords:  ‘Indian Women Are Superwomen’: Woman Performs Impressive Backflips in a Saree & Stuns The Internet | Watch Viral Video, Mumbai, News, Lifestyle & Fashion, Social Media, Woman, Video, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia