ടീമില്‍ നടത്തിയ അഴിച്ചുപണിയും വേദിമാറ്റവും ഗുണം ചെയ്തു; ഒരുപിടി മാറ്റങ്ങളുമായി കളത്തിലിറങ്ങിയ മത്സരത്തില്‍ 13 റണ്‍സ് വിജയവുമായി ഇന്ത്യ

 


കാന്‍ബറ: (www.kvartha.com 02.12.2020) ടീമില്‍ നടത്തിയ അഴിച്ചുപണിയും വേദിമാറ്റവും ഗുണം ചെയ്തു. ഒരുപിടി മാറ്റങ്ങളുമായി കളത്തിലിറങ്ങിയ മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ 13 റണ്‍സ് വിജയവുമായി ഇന്ത്യ. ആദ്യ രണ്ട് ഏകദിനങ്ങളില്‍ തോറ്റ ടീമില്‍ നാലു മാറ്റങ്ങളുമായിറങ്ങിയ ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ മുഖം രക്ഷിക്കാന്‍ ഈ വിജയത്തോടെ കഴിഞ്ഞു. 
ടീമില്‍ നടത്തിയ അഴിച്ചുപണിയും വേദിമാറ്റവും ഗുണം ചെയ്തു; ഒരുപിടി മാറ്റങ്ങളുമായി കളത്തിലിറങ്ങിയ മത്സരത്തില്‍ 13 റണ്‍സ് വിജയവുമായി ഇന്ത്യ
പരമ്പരയിലാദ്യമായി ടോസ് ലഭിച്ച ഇന്ത്യ, ആദ്യം ബാറ്റു ചെയ്ത് നിശ്ചിത 50 ഓവറില്‍ നേടിയത് 302 റണ്‍സ്. ഓസ്‌ട്രേലിയയുടെ മറുപടി 49.3 ഓവറില്‍ 289 റണ്‍സില്‍ അവസാനിച്ചു. ബോളിങ് വിഭാഗത്തില്‍ അടിമുടി മാറ്റവുമായി ഇറങ്ങിയ ഇന്ത്യയ്ക്കായി, പരമ്പരയിലാദ്യമായി അവസരം ലഭിച്ച താരങ്ങളെല്ലാം തിളങ്ങി. ബാറ്റിങ്ങിലും ബോളിങ്ങിലും ഫീല്‍ഡിങ്ങിലും ഒരുപോലെ തിളങ്ങിയ രവീന്ദ്ര ജഡേജയുടെ പ്രകടനമാണ് ശ്രദ്ധേയമായത്.

കാന്‍ബറയില്‍ 2010നുശേഷം രണ്ടാമതു ബാറ്റു ചെയ്തവര്‍ ജയിച്ചിട്ടില്ലെന്ന ചരിത്രം കൂടിയാണ് ബുധനാഴ്ച 'ജയിച്ചത്'. ഇക്കാലയളവില്‍ ഓസീസ് ഇവിടെ രണ്ടാമതു ബാറ്റു ചെയ്യുന്നതും ആദ്യമായാണ്. ഇതോടെ, തുടര്‍ച്ചയായ രണ്ടാം ഏകദിന പരമ്പരയിലും സമ്പൂര്‍ണ തോല്‍വിയെന്ന നാണക്കേടും ഇന്ത്യ ഒഴിവാക്കി. ഇതിനു മുന്‍പ് ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ സമ്പൂര്‍ണ തോല്‍വി വഴങ്ങിയിരുന്നു.

Keywords:  India Beat Australia In Close Encounter To Avoid Series Whitewash, Sidney, Australia, News, Sports, Cricket, Winner, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia