കാന്‍ബറ: (www.kvartha.com 04.12.2020) ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയ്ക്ക് തുടക്കമായി. ഏകദിനത്തിലെ ആദ്യ രണ്ട് മത്സരവും തോറ്റ് പരമ്പര നഷ്ട്മായെങ്കിലും അവസാന മത്സരത്തിലെ വിജയം ഇന്ത്യയ്ക്ക് മുതല്‍കൂട്ടാക്കും. അവസാന ഏകദിനം നടന്ന കാന്‍ബറയിലാണ് ആദ്യ ടി20 നടക്കുക.
അവസാന ഏകദിനത്തില്‍ മികവ് കാണിച്ച നടരാജനും ഏകദിനത്തില്‍ അവസരം ലഭിക്കാതിരുന്ന സഞ്ജു സാംസണും ട്വന്റി20 പ്ലേയിംഗ് ഇലവനില്‍ ഇടം നേടി.
ഓസീസ് നിരയില്‍ ഓപണര്‍ ഡേവിഡ് വാര്‍ണറുടെ പരുക്ക് കങ്കാരു പടയ്ക്ക് ഏങ്ങനെ ബാധിക്കുമെന്നും കണ്ടറിയേണ്ടതുണ്ട്. കെ എല്‍ രാഹുല്‍ - ശിഖര്‍ ധാവന്‍ സഖ്യം ഓപണറായി.
Keywords: News, Sports, Cricket, Australia, Virat Kohli, India-Australia first T20.