Follow KVARTHA on Google news Follow Us!
ad

സുഹൃത്തിനു വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി നടി അനുശ്രീ; സെല്‍ഫി എടുക്കാന്‍ തിരക്കുകൂട്ടി ആരാധകര്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Pathanamthitta,News,Politics,Congress,UDF,Video,Actress,Cinema,Kerala,Election,
പത്തനംതിട്ട: (www.kvartha.com 07.12.2020) സുഹൃത്തിനു വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി നടി അനുശ്രീ. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിനാണ് അനുശ്രീ എത്തിയത്. പത്തനംതിട്ട ചെന്നീര്‍ക്കര പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി റിനോയ് വര്‍ഗീസുമായുള്ള സൗഹൃദത്തെ തുടര്‍ന്നാണ് അനുശ്രീ കോണ്‍ഗ്രസ് കുടുംബ സംഗമത്തില്‍ പങ്കെടുത്തത്. 

റിനോയ് ജയിച്ചാല്‍ നാടിന് വേണ്ടി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ തീര്‍ച്ചയായും ചെയ്യുമെന്ന പൂര്‍ണവിശ്വാസം തനിക്കുണ്ടെന്നും എല്ലാ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കും താന്‍ വിജയാശംസ നേരുന്നതായും അനുശ്രീ പ്രസംഗത്തിനിടെ പറഞ്ഞു.

കുടുംബസംഗമത്തിന് താരം എത്തിയതോടെ നാട്ടുകാരും അനുശ്രീക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ഒത്തുകൂടി. ആരെയും നിരാശപ്പെടുത്താതിരുന്ന അനുശ്രീ എല്ലാവര്‍ക്കുമൊപ്പം സെല്‍ഫിയെടുക്കുകയും ചെയ്തു. ഡിസിസി, കെപിസിസി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

'രാഷ്ട്രീയ പരിപാടികളില്‍ പോയി പരിചയമില്ല. ഇന്ന് ഇവിടെ വന്നതിന്റെ കാരണം റിനോയ് ചേട്ടന്‍ തന്നെയാണ്. വളരെ സന്തോഷം. ഒരുപാട് വര്‍ഷമായി വ്യക്തിപരമായി അറിയാവുന്ന സുഹൃത്ത് ഇവിടെ വരെ എത്തിയതില്‍ അതിലേറെ സന്തോഷിക്കുന്ന സുഹൃത്താണ് ഞാന്‍. രാഷ്ട്രീയം പറയുന്ന വേദികളില്‍ പോകാറില്ല, കാരണം അവിടെ പറയുന്ന കാര്യങ്ങള്‍ വേറെ രീതിയിലാകും പലരും വ്യാഖ്യാനിക്കുക. പക്ഷേ ഈ പരിപാടിക്ക് വരണമെന്ന് തോന്നി. അത് അദ്ദേഹത്തെ പൊക്കിപ്പറയാനായിരിക്കും എന്നുതോന്നുന്നു.'അനുശ്രീ പറയുന്നു.

'റിനോയ് ചേട്ടന്‍ തെരഞ്ഞെടുപ്പില്‍ നില്‍ക്കുന്നു എന്ന് അറിഞ്ഞപ്പോള്‍ തന്നെ മനസില്‍ വേറെ ആശങ്കകളൊന്നും ഇല്ലായിരുന്നു. ഇദ്ദേഹം നിന്നാല്‍ പിന്നെ മറ്റാരും ജയിക്കില്ലെന്ന് തന്നെയാണ് തോന്നുന്നത്. പണ്ടേ തമാശയ്ക്ക് ചോദിച്ചിട്ടുണ്ട്, നിങ്ങള്‍ക്ക് ഇലക്ഷനു വല്ലോം നിന്നു കൂടെ എന്ന്. എന്തായാലും അത് സംഭവിച്ചു.'അനുശ്രീ പറഞ്ഞു.

നേരത്തെ ബാലഗോകുലത്തിന്റെ ശോഭയാത്രയില്‍ പങ്കെടുത്ത അനുശ്രീയെ ബിജെപിയുമായി ബന്ധിപ്പിച്ച് സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാല്‍ അത് അവരുടെ വ്യക്തിപരമായ ഇഷ്ടമാണെന്നും ഇത് തന്റെ വ്യക്തിപരമായ ഇഷ്ടമാണെന്നുമായിരുന്നു ഇക്കാര്യത്തില്‍ നടിയുടെ പ്രതികരണം. എന്തായാലും അനുശ്രീയുടെ സെല്‍ഫികളും പ്രസംഗവുമെല്ലാം ചെന്നീര്‍ക്കരയില്‍ വോട്ടായി മാറുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.
‘I have full confidence that he will definitely do what he can’; Actress Anusree campaigns for Congress candidate, Pathanamthitta, News, Politics, Congress, UDF, Video, Actress, Cinema, Kerala, Election.

 
 Keywords: ‘I have full confidence that he will definitely do what he can’; Actress Anusree campaigns for Congress candidate, Pathanamthitta, News, Politics, Congress, UDF, Video, Actress, Cinema, Kerala, Election.

Post a Comment