Follow KVARTHA on Google news Follow Us!
ad

ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; ടി ആര്‍ എസ് ലീഡ് ചെയ്യുന്നു

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Hyderabad,News,Politics,Election,BJP,Trending,National,
ഹൈദരാബാദ്: (www.kvartha.com 04.12.2020) ബിജെപി വന്‍ താരനിരയെ തന്നെ അണിനിരത്തി പ്രചാരണം നടത്തിയ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ ബാലറ്റ് എണ്ണിയപ്പോള്‍ ബിജെപിക്കായിരുന്നു മുന്നേറ്റം. എന്നാല്‍ പേപ്പര്‍ ബാലറ്റ് എണ്ണിത്തുടങ്ങിയതോടെ ടിആര്‍എസ് മുന്നിലെത്തി. 42 സീറ്റില്‍ ടിആര്‍എസ് ലീഡ് ചെയ്യുന്നു. ബിജെപി 18 സീറ്റിലും ഒവൈസിയുടെ എഐഎംഐഎം 21 സീറ്റില്‍ മുന്നിട്ടിരിക്കയാണ്. കോണ്‍ഗ്രസ് രണ്ടു സീറ്റില്‍ മാത്രമാണു മുന്നിട്ടു നില്‍ക്കുന്നത്. 


Hyderabad GHMC Election Results; TRS leads more seat, Hyderabad, News, Politics, Election, BJP, Trending, National

വോട്ടിങ് മെഷീന് പകരം ബാലറ്റ് പേപ്പറാണ് ഉപയോഗിച്ചത്. അതിനാല്‍ തന്നെ ഫലം വരാന്‍ വൈകും. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന സൂചന അനുസരിച്ച് 47 ഇടത്ത് ടിആര്‍എസാണ് മുന്നേറുന്നത്. ബിജെപിക്ക് നിലവില്‍ 21 സീറ്റിലാണ് ലീഡ് നേടാനായിട്ടുള്ളത്. സംസ്ഥാന രൂപീകരണം മുതല്‍ തുടരുന്ന ടിആര്‍എസ് മേധാവിത്വം തകരുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

പ്രചാരണരംഗത്ത് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ സാന്നിധ്യം കൊണ്ട് തെരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തെലങ്കാനയില്‍ വേരുറപ്പിക്കാനുള്ള ശ്രമഫലമായാണ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ഈ തദ്ദേശ തെരഞ്ഞെടുപ്പില്‍ സജീവമായത്.

ആകെയുള്ള 150 വാര്‍ഡുകളില്‍ നൂറിലും ടിആര്‍എസ്-ബിജെപി നേരിട്ടുള്ള പോരാട്ടമാണ്. ഫലം നിര്‍ണയിക്കാന്‍ കഴിയുമെന്ന് കരുതുന്ന അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം 51 സീറ്റുകളില്‍ മത്സരിക്കുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്.

2016-ല്‍ തെലങ്കാനയിലെ ഭരണകക്ഷിയായ ടിആര്‍എസ് 99 സീറ്റുകളിലും അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം 44 ഉം ബിജെപി നാല് സീറ്റുകളിലുമാണ് വിജയിച്ചിരുന്നത്. ടിഡിപി ഒരിടത്തും കോണ്‍ഗ്രസ് രണ്ടിടങ്ങളിലും ജയിക്കുകയുണ്ടായി.

ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പില്‍ 74.67 ലക്ഷം സമ്മതിദായകരില്‍ 34.50 ലക്ഷം പേര്‍ (46.55 ശതമാനം) മാത്രമാണ് വോട്ടുചെയ്തത്.

Keywords: Hyderabad GHMC Election Results; TRS leads more seat, Hyderabad, News, Politics, Election, BJP, Trending, National.

Post a Comment