പിന്നിലിരുന്ന് യാത്രചെയ്യുന്നതിനിടെ കുട വിടര്‍ത്തിയ വീട്ടമ്മ സ്‌കൂട്ടറില്‍ നിന്നും വീണ് മരിച്ചു
Dec 4, 2020, 11:39 IST
നെടുങ്കണ്ടം: (www.kvartha.com 04.12.2020) പിന്നിലിരുന്നു യാത്രചെയ്യുന്നതിനിടെ കുട വിടര്‍ത്തിയ വീട്ടമ്മ സ്‌കൂട്ടറില്‍ നിന്നും വീണ് മരിച്ചു. സന്യാസിയോട പുത്തന്‍പുരക്കല്‍ ഷാജിയുടെ ഭാര്യ സബിത (47) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ സന്യാസിയോടക്ക് സമീപമാണ് അപകടം. ജോലിക്ക് പോകുന്നതിനായി ഇറങ്ങിയ വീട്ടമ്മ പരിചയക്കാരന്റെ സ്‌കൂട്ടര്‍ കൈകാണിച്ചു നിര്‍ത്തി കയറുകയായിരുന്നു.
സംഭവത്തില്‍ സ്‌കൂട്ടര്‍ ഓടിച്ചിരുന്ന തേഡ് ക്യാമ്പ് സ്വദേശിയായ 19കാരനെതിരെ പൊലീസ് കേസെടുത്തു. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
നേരിയ മഴ ഉണ്ടായിരുന്നതിനാല്‍ വീട്ടമ്മ സ്‌കൂട്ടറിന്റെ പിന്‍സീറ്റിലിരുന്ന് കുട നിവര്‍ത്തി. ഇതിനിടെ സ്‌കൂട്ടറിന്റെ വേഗത കൂടിയതോടെ കുടയ്ക്ക് കാറ്റുപിടിച്ച് വീട്ടമ്മ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഉടന്‍തന്നെ നാട്ടുകാര്‍ വീട്ടമ്മയെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Keywords: House wife dies in schooter accident, Idukki, Local News, News, Accidental Death, Accident, Police, Case, Hospital,Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.