Follow KVARTHA on Google news Follow Us!
ad

ഫ്‌ലാറ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേറ്റ വീട്ടുജോലിക്കാരി മരിച്ചു

Case, Complaint, Husband, Court, House servant who fell down from flat died #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kvartha.com 13.12.2020) ഫ്‌ലാറ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേറ്റ സ്ത്രീ മരിച്ചു. തമിഴ്നാട് സേലം സ്വദേശിനി കുമാരിയാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം സംഭവിച്ചത്. ഫ്‌ലാറ്റ് ഉടമയ്ക്കെതിരെ പോലീസ് നേരത്തെ തന്നെ കേസെടുത്തിരുന്നു. 

ഇക്കഴിഞ്ഞ നാലാം തിയ്യതിയാണ് സേലം സ്വദേശി ശ്രീനിവാസന്റെ ഭാര്യ കുമാരിയെ മറൈന്‍ ഡ്രൈവിലെ ലിങ്ക് ഹൊറൈസന്‍ ഫ്‌ലാറ്റിന് താഴെ വീണ് രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്.




ആറാം നിലയില്‍ നിന്ന് സാരിയില്‍ കെട്ടിതൂങ്ങി ഇറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് അപകടമെന്ന് കരുതുന്നു. സംഭവത്തിന് കാരണം ഫ്‌ലാറ്റുടമയാണെന്ന് കുമാരിയുടെ ഭര്‍ത്താവ് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് ഫ്‌ലാറ്റുടമയ്‌ക്കെതിരെ കേസെടുത്തിട്ടുള്ളത്. എഫ്ഐആറില്‍ പ്രതി ആരെന്ന് വ്യക്തമാക്കിയിട്ടുമില്ല.

അഭിഭാഷകനായ ഇംത്യാസ് അഹമ്മദിന്റെ ഫ്‌ലാറ്റില്‍ വീട്ടുജോലി ചെയ്തിരുന്ന കുമാരി അദ്ദേഹത്തില്‍ നിന്നും 10,000 രൂപ അഡ്വാന്‍സ് വാങ്ങിയിരുന്നു. അടിയന്തിര ആവശ്യത്തിനായി വീട്ടില്‍ പോകാന്‍ അനുവാദം ചോദിച്ചപ്പോള്‍ വാങ്ങിയ പണം തിരികെ നല്‍കാതെ പോകാന്‍ കഴിയില്ലെന്ന് പറഞ്ഞ് കുമാരിയെ പൂട്ടിയിട്ടെന്ന് ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍ ഇംത്യാസും ഭാര്യയും ആരോപണം നിഷേധിക്കുകയാണ് ഉണ്ടായത്.

News, Kerala, State, Kochi, Flat, Injury, Death, Police, Case, Complaint, Husband, Court, House servant who fell down from flat died

ശ്രീനിവാസന്‍ നല്‍കിയ  മൊഴിയില്‍ ഫ്‌ലാറ്റ് ഉടമ എന്ന് മാത്രമാണുള്ളതെന്നും ആരുടെയും പേര് പരാതിക്കാരന്‍ പറയാത്തതിനാലാണ് അങ്ങനെ ചെയ്തതെന്നും പോലീസ് വിശദീകരിക്കുന്നു. തുടര്‍ അന്വേഷണം നടത്തി പ്രതിയെ കണ്ടെത്തി പേരുള്‍പ്പെടുത്തിയുള്ള റിപോര്‍ട് കോടതിയില്‍ നല്‍കുമെന്നും പോലീസ് അറിയിച്ചു.

Keywords: News, Kerala, State, Kochi, Flat, Injury, Death, Police, Case, Complaint, Husband, Court, House servant who fell down from flat died

Post a Comment