രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വീട്ടുജോലിക്കാരി വീണ് മരിച്ച സംഭവത്തില്‍ ഫ്‌ലാറ്റ് ഉടമയ്‌ക്കെതിരെ മനുഷ്യക്കടത്തിന് കേസ്

 



കൊച്ചി: (www.kvartha.com 15.12.2020) ഫ്‌ലാറ്റില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വീട്ടുജോലിക്കാരി വീണ് മരിച്ച സംഭവത്തില്‍ ഫ്‌ലാറ്റ് ഉടമയ്‌ക്കെതിരെ മനുഷ്യക്കടത്തിന് കേസെടുത്തു. അഡ്വാന്‍സ് ആയി വാങ്ങിയ പതിനായിരം രൂപ മടക്കി നല്‍കാത്തതിന്റെ പേരിലാണ് ഫ്‌ലാറ്റ് ഉടമ, കുമാരിയെ തടഞ്ഞുവെച്ചതെന്ന് പോലീസ് വ്യക്തമാക്കി. 

കൊച്ചി മറൈന്‍ ഡ്രൈവിലെ ലിങ്ക് ഹൊറൈസന്‍ ഫ്‌ലാറ്റിന്റെ ആറാം നിലയില്‍ നിന്ന് വീണ് തമിഴ്‌നാട് കടലൂര്‍ സ്വദേശിനിയായ കുമാരി മരിച്ച സംഭവത്തിലാണ് മനുഷ്യക്കടത്ത് വകുപ്പ് കൂടി പോലീസ് ഉള്‍പ്പെടുത്തിയത്. ഫ്‌ലാറ്റ് ഉടമ ഇംത്യാസ് അഹ്മ്മദ് മുന്‍കൂര്‍ ജാമ്യത്തിനായി എറണാകുളം സെഷന്‍സ് കോടതിയെ സമീപിച്ചു. 

രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വീട്ടുജോലിക്കാരി വീണ് മരിച്ച സംഭവത്തില്‍ ഫ്‌ലാറ്റ് ഉടമയ്‌ക്കെതിരെ മനുഷ്യക്കടത്തിന് കേസ്


നിലവിലെ അന്വേഷണം തൃപ്തികരമാണെന്നും പുതിയ അന്വേഷണ സംഘത്തിന്റെയോ പുനര്‍ അന്വേഷണത്തിന്റെയോ ആവശ്യമില്ലെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

ഫ്‌ലാറ്റ് ഉടമയും അഭിഭാഷകനുമായി ഇംത്യാസ് അഹമ്മദ് ജോലിക്കെന്നപേരില്‍ കുമാരിയെ തമിഴനാട് കൊടില്‍ നിന്നെത്തിച്ച് തടങ്കലിലാക്കിയെന്നാണ് കുറ്റം. അന്യായമായി തടങ്കലില്‍വെച്ചു എന്ന കുറ്റം ചുമത്തിയായിരുന്നു നേരത്തെ കേസ് എടുത്തിരുന്നത്. ഇതിനിടെ ഒളിവില്‍ പോയ ഇംത്യാസ് അഹമ്മദ് മുന്‍കൂര്‍ ജാമ്യം തേടി എറണാകുളം സെഷന്‍സ് കോടതിയെ സമീപിച്ചു. പോലീസ് അറസ്റ്റിന് നീക്കം ആരംഭിച്ചതോടെയാണ് നടപടി. ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കുമെന്ന് കൊച്ചി സിറ്റി പോലീസ് അറിയിച്ചു. അതേസമയം മുന്‍കൂര്‍ ആയി വാങ്ങിയ പതിനായിരം രൂപ തിരിച്ചു നല്‍കാത്തതിന്റെ പേരിലാണ് കുമാരിയെ ഇംത്യാസ് തടങ്ങലില്‍ വെച്ചതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. 

കടലൂരില്‍ നിന്ന് കൊച്ചിയിലേക്ക് ജോലിക്കായി വരുന്ന സമയം വീട്ടാവശ്യത്തിനായി പതിനായിരം രൂപ കുമാരി മുന്‍കൂറായി വാങ്ങിയിരുന്നു. ഇക്കഴിഞ്ഞ നാലിന് ഭര്‍ത്താവ് ശ്രീനിവാസന്റെ ആവശ്യപ്രകാരം തനിക്ക് നാട്ടിലേക്ക് മടങ്ങണമെന്ന് ഇംത്യാസിനെ കുമാരി അറിയിച്ചു. എന്നാല്‍ മുന്‍കൂര്‍ പണം തിരികെ തന്നിട്ട് പോയാല്‍ മതിയെന്ന് അഭിഭാഷകന്‍ വാശിപിടിച്ചു. 

ഒടുവില്‍ കടം വാങ്ങിയ എണ്ണായിരം രൂപ നാട്ടില്‍ നിന്ന് കുമാരിയുടെ അക്കൗണ്ടിലേക്ക് മകന്‍ അയച്ചുകൊടുത്തു.ശേഷിക്കുന്ന രണ്ടായിരം രൂപകൂടി കിട്ടിയാലെ പോകാന്‍ പറ്റൂവെന്ന് ഫ്‌ലാറ്റ് ഉടമ നിലപാട് തുടര്‍ന്നു. ഇതോടെയാണ് കുമാരി സാരികള്‍ കൂട്ടിക്കെട്ടി ഫ്‌ലാറ്റില്‍ നിന്ന് പുലര്‍ച്ചെ രക്ഷപ്പെടാന്‍ ശ്രമിച്ചതെന്നാണ് കണ്ടെത്തല്‍.

Keywords:  News, Kerala, State, Kochi, Death, Flat, Case, Police, Accused, Bail, Court, House servant death in Kochi, Human trafficking cases against flat owner
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia