കഴിഞ്ഞ ഏതാനും മാസങ്ങളായി അക്ഷയ് കുമാര്‍ തന്റെ പ്രതിഫലം 99 കോടിയില്‍ നിന്ന് 108 കോടിയായി ഉയര്‍ത്തിയിരുന്നു. അടുത്തിടെ അദ്ദേഹം ഒപ്പിട്ട സിനിമകള്‍ക്ക് 117 കോടി പ്രതിഫലം കൈപറ്റുകയും ചെയ്തു. എന്നാല്‍ നിര്‍മാതാക്കള്‍ക്ക് താരം ഇത്രയും കൂടുതല്‍ പ്രതിഫലം വാങ്ങുന്നതിനോട് എതിര്‍പും ഉണ്ടായിരുന്നില്ല. 
അക്ഷയിനെ നായകനാക്കി സിനിമയെടുക്കാന്‍ നിര്‍മാതാക്കള്‍ മത്സരിക്കുന്നതാണ് അതിന് കാരണം. അക്ഷയിനെ വച്ചു സിനിമയെടുത്താന്‍ ലാഭം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയാണ് നിര്‍മാതാക്കള്‍ക്ക്. സമീപകാലങ്ങളിലൊന്നും അക്ഷയിന്റെ ചിത്രങ്ങള്‍ വലിയ പരാജയം ഏറ്റുവാങ്ങിയിട്ടില്ല. 
അക്ഷയിന്റെ ചിത്രങ്ങളുടെ സാറ്റ്ലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകള്‍ ഏകദേശം 90 കോടി രൂപയ്ക്കാണ് വിറ്റു പോകുന്നത്. അതുകൊണ്ടു തന്നെ നടന്റെ താരമൂല്യത്തെ പരമാവധി ഉപയോഗിക്കുക എന്നതാണ് നിര്‍മാതാക്കളുടെ ലക്ഷ്യം.
Keywords: 'Highest-paid Bollywood actor' Akshay Kumar hikes his fee to 135 crores: Report, Bollywood, Actor, News, Cinema, Report, National, News.
Keywords: 'Highest-paid Bollywood actor' Akshay Kumar hikes his fee to 135 crores: Report, Bollywood, Actor, News, Cinema, Report, National, News.