ഡല്‍ഹി: (www.kvartha.com 10.12.2020) ഹജ്ജ് തീര്‍ത്ഥാടനത്തിന് അപേക്ഷിക്കാനുള്ള തീയതി കേന്ദ്ര ഹജ്ജ് കമ്മിറ്റി മാസം ദീര്‍ഘിപ്പിച്ചു. നേരത്തെ നിശ്ചയിച്ചതനുസരിച്ച് വ്യാഴാഴ്ചയായിരുന്നു അവസാന ദിവസം. ചീഫ് എക്‌സിക്യുടീവ് ഓഫീസര്‍ ഡോ. മഖ്‌സൂദ് അഹ് മദ് ഖാന്‍ പുറപ്പെടുവിച്ച സര്‍കുലര്‍ പ്രകാരം ജനുവരി 10 വരെ അപേക്ഷ നല്‍കാം.
അടുത്ത ജൂണ്‍-ജുലൈ മാസങ്ങളിലാണ് 2021ലെ തീര്‍ത്ഥാടന കാലം. കഴിഞ്ഞ മാസം ഏഴിന് ആരംഭിച്ച് ഇന്നു വരെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 40,000 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ മെഹ്‌റാം (പുരുഷ അകമ്പടി) ഇല്ലാത്ത 500ന് മുകളില്‍ വനിതകളും ഉള്‍പ്പെടും. 2100 അപേക്ഷകളാണ് ഈ വിഭാഗത്തില്‍ ലഭിച്ചത്.
വിവിധ എംബാര്‍കേഷന്‍ കേന്ദ്രങ്ങളിലെ ചെലവ് തുകയില്‍ കുറവുവരുത്തി നിശ്ചയിച്ചു. എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങള്‍ 21ല്‍ നിന്ന് 10 എണ്ണമായി ചുരുക്കിയിട്ടുണ്ട്.
നെടുമ്പാശേരി-3, 56, 433.40 രൂപ
ബംഗളൂറു-3, 42, 994.40 രൂപ
അഹ്മദാബാദ്-3, 28, 168.40 രൂപ,
ഡല്‍ഹി-3, 44, 809.40 രൂപ,
ഗുവാഹത്തി-3, 99, 273.40 രൂപ,
ഹൈദരാബാദ്-3, 49, 381.40 രൂപ,
കൊല്‍ക്കത്ത-3, 69, 050.40 രൂപ,
ലക്‌നൗ-3, 44, 133.40 രൂപ,
മുംബൈ-3, 29, 279.40 രൂപ,
ശ്രീനഗര്‍-3, 61, 927.40 രൂപ എന്നിങ്ങിനെയാണ് നിശ്ചയിച്ചത്.
സൗദി ഭരണകൂടത്തിന്റെ കോവിഡ് നിര്‍ദേശങ്ങള്‍ക്ക് വിധേയമായാണ് ഹജ്ജ് തീര്‍ത്ഥാടന സജ്ജീകരണങ്ങളും ക്രമീകരണങ്ങളും ഒരുക്കുക. കോവിഡ് നെഗറ്റീവ് സര്‍ടിഫികറ്റ് നിര്‍ബന്ധമാണ്.
Keywords: Delhi, News, National, Hajj, Top-Headlines, Date, COVID, Price, Hajj application date extended by one month