കാസര്‍കോട്: (www.kvartha.com 04.12.2020) കാസര്‍കോട് എആര്‍ ക്യാംപില്‍ പരിശീലനത്തിനിടെ ഗ്രനേഡ് പൊട്ടി രണ്ട് പോലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സിവില്‍ പോലീസ് ഓഫിസറായ സുധാകരന്‍, പവിത്രന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. സുധാകരന് തലക്ക് ഗരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
മുഖത്ത് ഗുരുതരമായി പരിക്കേറ്റ സുധാകരനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പവിത്രനെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.
ജില്ലാ സായുധ പോലീസ് ക്യാമ്പ് ഗ്രൗണ്ടില്‍ തെരെഞ്ഞടുപ്പിനിടെ അക്രമങ്ങള്‍ ഉണ്ടായാല്‍ നേരിടാനുള്ള പരിശീലനം നടക്കുന്നതിനിടെയാണ് സംഭവം. ജില്ലയിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായ സി ഐ മാര്‍, എസ് ഐ മാര്‍ തുടങ്ങിയവരായ പോലീസുദ്യോഗസ്ഥര്‍ക്ക് ആയിരുന്നു പരിശീലനം നല്‍കിയത്. സംഭവത്തെ കുറിച്ച് പോലീസ് തലത്തിലുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.