തിരുവനന്തപുരം: (www.kvartha.com 06.12.2020) രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് ഞായറാഴ്ച കൂടിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് നിലവില്‍ ഇന്ധനവില. നവംബര്‍ 20 ന് ശേഷം പെട്രോളിന് 2.40 രൂപയും ഡീസലിന് 3.36 രൂപയുമാണ് കൂടിയത്. ബിഹാര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടുമാസത്തിന് ശേഷമാണ് എണ്ണക്കമ്പനികള്‍ പ്രതിദിന വില പുതുക്കല്‍ പുനരാരംഭിച്ചത്.
സംസ്ഥാനത്ത് പലയിടത്തും പെട്രോള്‍ വില 85 രൂപയാണ്. കൊച്ചി നഗരത്തില്‍ പെട്രോളിന് 83.66 രൂപയാണ്. ഡീസലിന് 77.74 രൂപ. തിരുവനന്തപുരം നഗരപരിധിക്ക് പുറത്ത് പെട്രോളിന് 85 രൂപയും ഡീസലിന് 79 രൂപയുമാണ്.
അന്താരാഷ്ട്ര വിപണിയില്‍ അംസംസ്‌കൃത എണ്ണയ്ക്ക് വില കൂടിയാണ് ഇപ്പോഴത്തെ വിലവര്‍ധനയ്ക്ക് കാരണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. നേരത്തെ ഗാര്‍ഹിക പാചകവാതക വില ഒറ്റയടിക്ക് 50 രൂപയാണ് ഉയര്‍ന്നത്.