Follow KVARTHA on Google news Follow Us!
ad

ഫ്രാന്‍സിന്റെ ഡാറ്റ പ്രൊട്ടക്ഷന്‍ ഏജന്‍സി ഗൂഗിളിന് 12 കോടി ഡോളറും ആമസോണിന് 4.2 കോടി ഡോളറും പിഴ ചുമത്തി

French data authority fines Google $120 million, Amazon $42 million for violating cookie consent rules #ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ  

പാരിസ്: (www.kvartha.com 11.12.2020) ഫ്രാന്‍സിന്റെ ഡാറ്റ പ്രൊട്ടക്ഷന്‍ ഏജന്‍സി ഗൂഗിളിനും ആമസോണിനും വന്‍ പിഴ ചുമത്തി. വെബ്സൈറ്റിലെത്തുന്ന ഉപഭോക്താക്കളുടെ അനുമതിയില്ലാതെ ഉപകരണത്തിലേക്ക് കുക്കീസ് വരുന്നതുമായി ബന്ധപ്പെട്ടാണ് പിഴ. കുക്കീസിനെ കുറിച്ച് ഉപഭോക്താക്കള്‍ക്ക് കമ്പനികള്‍ നല്‍കിയ വിവരങ്ങളും വിശദമല്ല. 

12 കോടി ഡോളറാണ് ഗൂഗിളിന് ചുമത്തിയ പിഴ. 4.2 കോടി ഡോളര്‍ ആമസോണിനും ചുമത്തി. കഴിഞ്ഞ ഒരു വര്‍ഷമായി ഫ്രാന്‍സിലെ റെഗുലേറ്റര്‍ അന്വേഷണം നടത്തുകയായിരുന്നു. ഗൂഗിളിന്റെ കാര്യത്തില്‍ മൂന്ന് നിയമ ലംഘനങ്ങളാണ് ഏജന്‍സി കണ്ടെത്തിയത്. ആമസോണ്‍ രണ്ട് ലംഘനങ്ങള്‍ നടത്തി.

News, World, Paris, Google, Fine, Technology, Business, Finance, French data authority fines Google $120 million, Amazon $42 million for violating cookie consent rules


ഫ്രാന്‍സിലെ ഐടി നിയമം പ്രകാരം ഉപഭോക്താവിന്റെ സമ്മതമില്ലാതെ ഇവരുടെ ഉപകരണത്തിലേക്ക് കുക്കീസ് വീഴരുത്. കമ്പനികള്‍ നിയമം ലംഘിച്ചാല്‍ ശക്തമായ നടപടിയാണ് യൂറോപ്പിലാകെ സ്വീകരിക്കുന്നത്.

ഉപയോക്താവ് സമ്മതം പ്രകടിപ്പിക്കാതെ ഇത്തരത്തിലുള്ള കുക്കികള്‍ നിക്ഷേപിക്കാന്‍ കഴിയില്ല എന്നതിനാല്‍, ഡാറ്റാ പ്രൊട്ടക്ഷന്‍ ആക്റ്റിന്റെ ആര്‍ട്ടിക്കിള്‍ 82 ഉം നിക്ഷേപത്തിന് മുമ്പുള്ള സമ്മത ശേഖരണവും പ്രകാരം കമ്പനികള്‍ നല്‍കിയിട്ടുള്ള ആവശ്യകത പാലിച്ചിട്ടില്ലെന്ന് നിയന്ത്രിത സമിതി വിലയിരുത്തി.

സി എന്‍ ഐ എല്‍ പെനാല്‍റ്റി നോടീസില്‍ ആമസോണ്‍ രണ്ട് ലംഘനങ്ങള്‍ നടത്തിയതായി കണ്ടെത്തി. സൈറ്റ് സന്ദര്‍ശകര്‍ക്ക് നല്‍കിയ കുക്കികളെക്കുറിച്ചുള്ള വിവരങ്ങള്‍ അപര്യാപ്തമാണെന്നും സിഎന്‍ ഐ എല്‍ കണ്ടെത്തി.

പ്രാദേശിക ഫ്രഞ്ച് (യൂറോപ്യന്‍) നിയമപ്രകാരം, കുക്കികള്‍ ഉപേക്ഷിക്കുന്നതിന് മുമ്പ് സൈറ്റ് ഉപയോക്താക്കളെ വ്യക്തമായി അറിയിക്കുകയും അവരുടെ സമ്മതം ചോദിക്കുകയും വേണം.

Keywords: News, World, Paris, Google, Fine, Technology, Business, Finance, French data authority fines Google $120 million, Amazon $42 million for violating cookie consent rules

Post a Comment