സര്‍ക്കാരിന്റെ രണ്ടാം നൂറു ദിന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് 10,000 കോടിരൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുകയോ തുടക്കം കുറിക്കുകയോ ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കോവിഡ് മാന്ദ്യത്തില്‍നിന്ന് പുറത്തു കടക്കാനാണ് ഈ പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്.
നൂറ് ദിവസത്തിനുള്ളില്‍ 5700 കോടിരൂപയുടെ പദ്ധതികള്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യും. 4300 കോടിയുടെ 644 പദ്ധതികള്‍ക്ക് തുടക്കം കുറിക്കും. പൂര്‍ത്തീകരിച്ച ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രണ്ടാംഘട്ട നൂറ് ദിന പരിപാടിയിലൂടെ 50,000 പേര്‍ക്ക് തൊഴില്‍ നല്‍കും. 20 മാവേലി സ്റ്റോറുകള്‍ സൂപ്പര്‍മാര്‍ക്കറ്റുകളായി ഉയര്‍ത്തും. രണ്ടാംഘട്ട നൂറ് ദിനപരിപാടി ഡിസംബര്‍ ഒമ്പതിന് ആരംഭിക്കേണ്ടതായിരുന്നു. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് ഇപ്പോള്‍ പ്രഖ്യാപിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രകടന പത്രികയില്‍ പറഞ്ഞ 600ല്‍ 570 പദ്ധതികളും പൂര്‍ത്തിയാക്കി അഭിമാനകരമായ നേട്ടം കൈവരിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. അവശേഷിക്കുന്ന പദ്ധതികളും ഉടന്‍ പൂര്‍ത്തികരിക്കും. പ്രകടന പത്രികയില്‍ പറഞ്ഞ പദ്ധതികള്‍ക്ക് പുറമെയാണ് ഓണക്കാലത്ത് നൂറുദിന പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതുവഴി വിവിധ ജനവിഭാഗങ്ങള്‍ക്ക് സമാശ്വാസം നല്‍കുന്നതിനും തൊഴിലും പശ്ചാത്തല സൗകര്യം ഒരുക്കുന്നതിനും കഴിഞ്ഞു. ഇത് സംസ്ഥാന സമ്പദ് ഘടനയുടെ വീണ്ടെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Keywords: Free food kits for next 4 months; From January 1, welfare pensions will be increased by Rs 100 to Rs 1,500; Chief Minister, Thiruvananthapuram, News, Politics, Pension, LDF, Chief Minister, Pinarayi vijayan, Kerala.