മുന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ആശുപത്രിയില്‍; വെന്റിലേറ്ററില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ നില ഗുരുതരം; എത്രയും പെട്ടെന്ന് സുഖംപ്രാപിക്കട്ടെ എന്ന് മമതയുടെ ട്വീറ്റ്
Dec 9, 2020, 20:46 IST
കൊല്‍ക്കത്ത: (www.kvartha.com 09.12.2020) മുന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ(76) ആശുപത്രിയില്‍. വെന്റിലേറ്ററില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ നില ഗുരുതരം. ശ്വാസതടസത്തെ തുടര്‍ന്ന് ബുധനാഴ്ച ഉച്ചയോടെയായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആവര്‍ത്തിച്ചുള്ള പരിശോധനയില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവും കുറഞ്ഞ പി എച്ച് നിലയും കുറഞ്ഞതായി കാണിച്ചു. തുടര്‍ന്ന് കുടുംബാംഗങ്ങളുടെ സമ്മതത്തിന് ശേഷം അദ്ദേഹത്തെ വെന്റിലേറ്ററില്‍ കിടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ശ്വാസതടസത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ഉടന്‍ സുഖം പ്രാപിക്കട്ടേയെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ട്വീറ്റ് ചെയ്തു.
മുന്‍ മുഖ്യമന്ത്രിയുടെ ആരോഗ്യ പ്രശ്നങ്ങള്‍ മാറി തിരിച്ചുവരട്ടേയെന്ന് ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കറും ട്വീറ്റ് ചെയ്തിട്ടുണ്ട്.
2000 മുതല്‍ 2011 വരെ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്നു ബുദ്ധദേവ് ഭട്ടാചാര്യ. ആരോഗ്യ പരമായ പ്രശ്നങ്ങളാല്‍ 2018 മുതല്‍ സി പി എം പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മറ്റി എന്നിവയില്‍ നിന്ന് അദ്ദേഹം വിട്ടുനില്‍ക്കുകയാണ്.
ഭട്ടാചാര്യയുടെ ആര്‍ടി-പിസിആര്‍ പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആണെന്നും അത് നല്ല വാര്‍ത്തയാണെന്നും ആശുപത്രിയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ തലച്ചോറിന്റെ സിടി സ്‌കാന്‍ പഴയ ലാക്കുനാര്‍ ഇന്‍ഫ്രാക്റ്റുകള്‍ കാണിച്ചു. അദ്ദേഹം ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ആവര്‍ത്തിച്ചുള്ള പരിശോധനയില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവും കുറഞ്ഞ പി എച്ച് നിലയും കുറഞ്ഞതായി കാണിച്ചു. തുടര്‍ന്ന് കുടുംബാംഗങ്ങളുടെ സമ്മതത്തിന് ശേഷം അദ്ദേഹത്തെ വെന്റിലേറ്ററില്‍ കിടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ശ്വാസതടസത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ഉടന്‍ സുഖം പ്രാപിക്കട്ടേയെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ട്വീറ്റ് ചെയ്തു.
മുന്‍ മുഖ്യമന്ത്രിയുടെ ആരോഗ്യ പ്രശ്നങ്ങള്‍ മാറി തിരിച്ചുവരട്ടേയെന്ന് ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കറും ട്വീറ്റ് ചെയ്തിട്ടുണ്ട്.
2000 മുതല്‍ 2011 വരെ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്നു ബുദ്ധദേവ് ഭട്ടാചാര്യ. ആരോഗ്യ പരമായ പ്രശ്നങ്ങളാല്‍ 2018 മുതല്‍ സി പി എം പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മറ്റി എന്നിവയില്‍ നിന്ന് അദ്ദേഹം വിട്ടുനില്‍ക്കുകയാണ്.
Keywords: Former Bengal CM Buddhadeb Bhattacharya's Health Condition Critical, Put on Ventilator, Kolkata, News, Hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.