വിവാഹം കഴിഞ്ഞ് 10 ദിവസത്തിന് ശേഷമാണ് വരന്‍ മരിക്കുന്നതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. നിത കുല്‍ശ്രേഷ്ഠ പറഞ്ഞു. വിവാഹത്തിന് പിന്നാലെ ഇയാള്‍ രോഗബാധിതനായി. തുടര്‍ന്ന് ഡിസംബര്‍ നാലിന് ഇയാള്‍ മരിച്ചു. എന്നാല്‍ ഇയാള്‍ക്ക് കോവിഡ് ടെസ്റ്റ് നടത്താത്തതിനാല്‍ മരിച്ചത് കോവിഡ് ബാധിച്ചാണെന്ന് പറയാനാകില്ലെന്നും മെഡിക്കല്‍ ഓഫീസര്‍ കൂട്ടിച്ചേര്‍ത്തു.

പരിശോധനയില്‍, വധു, അമ്മായിയമ്മ, ഭര്‍തൃസഹോദരന്‍ എന്നിവരുള്‍പ്പെടെ ഒമ്പത് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെല്ലാം ചികിത്സയിലാണെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ഗ്രാമത്തില്‍ മറ്റു ആളുകള്‍ക്കും അസുഖം ഉണ്ടോ എന്നറിയാന്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്.
Keywords: Firozabad: Newly-wed, 8 others test COVID-19 positive after groom dies, Local News, News, Marriage, Hospital, Treatment, Dead, National.