ഭോപ്പാല്‍: (www.kvartha.com 07.12.2020) 200 രൂപയ്ക്ക് പാട്ടത്തിനെടുത്ത തുണ്ടു ഭൂമിയില്‍ കനകം വിളയിക്കാന്‍ കിളച്ചുമറിച്ച ഭോപ്പാലിലെ പെന്നാ സ്വദേശിയായ കര്‍ഷകന് ഭാഗ്യം തുറന്നു കൊടുത്തത് ലക്ഷപ്രഭുവാകാനുള്ള വാതില്‍. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് ലഖന്‍ യാദവ് നടത്തിയ കുഴിക്കല്‍ ജോലികളാണ് അദ്ദേഹത്തെ ഒരു വൈരക്കല്ലു മുതലാളിയാക്കിയത്. അരക്കോടിക്ക് മുകളില്‍ മൂല്യമുളള വൈരക്കല്ലുകളാണ് യാദവ് പാട്ടത്തിനെടുത്ത ഭൂമിയില്‍ നിന്നും കുഴിച്ചെടുത്തത്.
കഴിഞ്ഞ മാസമാണ് യാദവ് വെറും 200 രൂപയ്ക്ക് ഭൂമി പാട്ടത്തിനെടുത്തത്. എന്നാല്‍ ആ ഭൂമിയില്‍ നിന്നും 45 കാരനായ യാദവിന് കിട്ടിയത് ശരിക്കും ഒരു ദീപാവലി സമ്മാനമായിരുന്നു. ഇയാള്‍ കുഴിച്ചെടുത്ത കല്ലുകള്‍ വെറും കല്ലുകളല്ലായിരുന്നു. 14.98 ക്യാരറ്റ് മൂല്യമുള്ള വൈരക്കല്ലുകളായിരുന്നു. ശനിയാഴ്ച ഇവ ലേലത്തില്‍ പോയത് 60.6 ലക്ഷം രൂപയ്ക്കായിരുന്നു. തന്റെ ജീവിതം തന്നെ മാറ്റിമറിച്ച സംഭവത്തോടുള്ള യാദവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

'അത് തന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. കുഴിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ കിട്ടിയ കല്ലുകളും പാറക്കഷണങ്ങളും സാധാരണത്തേതില്‍ നിന്നും വ്യത്യസ്തമായിട്ടാണ് കാണപ്പെട്ടത്. തുടര്‍ന്ന് അതിലെ പൊടികള്‍ തുടച്ചു നോക്കിയപ്പോഴാണ് നെഞ്ചിനുള്ളില്‍ 'ലഡ്ഡു' പൊട്ടിയത്. കല്ലുകളുമായി ഇയാള്‍ നേരെ പോയത് ജില്ലാ ഡയമണ്ട് ഓഫീസറുടെ അരികിലേക്കായിരുന്നു.
ഒട്ടും സംശയമില്ലായിരുന്നു. അത് ഡയമണ്ട് തന്നെ ആയിരുന്നു. വലുതായിട്ട് ഒന്നും ചെയ്യാന്‍ പോകുന്നില്ല. താന്‍ വിദ്യാഭ്യാസം കിട്ടാത്ത ആളാണ്. അതുകൊണ്ടു തന്നെ പണം ബാങ്കില്‍ ഫിക്സഡ് ഡപ്പോസിറ്റ് ഇട്ട് മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കും. ഇങ്ങനെയായിരുന്നു കോടീശ്വരനായപ്പോള്‍ എന്തു തോന്നുന്നു എന്ന ചോദ്യത്തോട് യാദവിന്റെ പ്രതികരണം.
കിട്ടിയ പണം കൊണ്ട് ഇയാള്‍ രണ്ട് ഏക്കര്‍ ഭൂമി വാങ്ങി, രണ്ടു പോത്തുകളെയും. പിന്നെ ഒരു ലക്ഷം രൂപയ്ക്ക് ഒരു മോട്ടോര്‍ ബൈക്കും വാങ്ങി. ഡയമണ്ട് ഇയാള്‍ ജില്ലാ ഭരണകൂടത്തിന് നല്‍കിയിരിക്കുകയാണ്. തന്റെ ചെറിയ സൈക്കിളില്‍ താന്‍ സംതൃപ്തനാണ്. എന്നാല്‍ മരുമകന്‍ ആവശ്യപ്പെട്ടതിനാലാണ് ബൈക്ക് വാങ്ങിയത്. തിരികെ ചെന്ന് പഴയ സ്ഥലത്ത് വീണ്ടും കുഴിച്ചു നോക്കാന്‍ ഇയാള്‍ക്ക് പദ്ധതിയുണ്ട്. രണ്ടു മാസം കൂടെ ഇവിടെ പണി ചെയ്യുമെന്നും ഒരു പക്ഷേ ഭൂമിയുടെ അവകാശം പുതുക്കുമെന്നും ഇയാള്‍ പറയുന്നു.
ഇത്തവണ ദീപാവലിയില്‍ പന്നയിലെ ദരിദ്രരായ നാലു കര്‍ഷകര്‍ക്കാണ് ഭാഗ്യം വാതില്‍ തുറന്നു കൊടുത്തത്. 10 ദിവസത്തിനിടയില്‍ നാലു പേരും വൈരക്കല്ലുകള്‍ കുഴിച്ചെടുത്തു. ശനിയാഴ്ച അവസാനിച്ച മൂന്ന് ദിവസത്തെ ലേലത്തില്‍ എല്ലാവരും ചേര്‍ന്ന് 1.5 കോടി രൂപയുടെ വജ്രമാണ് കുഴിച്ചെടുത്തത്.
Keywords: Farmer finds Rs 60 lakh diamond in patch he leased for Rs 200, Madhya pradesh, Farmers, Lifestyle & Fashion, Local News, News, National.