Follow KVARTHA on Google news Follow Us!
ad

പ്രശസ്ത കവയിത്രി സുഗതകുമാരി അന്തരിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Medical College,hospital,Treatment,Dead,Obituary,Poet,Kerala,
തിരുവനന്തപുരം: (www.kvartha.com 23.12.2020) പ്രശസ്ത കവയിത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി (86) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുഗതകുമാരിക്ക് ശ്വസന, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. കോവിഡ് ബാധയെത്തുടര്‍ന്നു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുഗതകുമാരിയെ നില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്. Famous poetess Sugathakumari has passed away, Thiruvananthapuram,News,Medical College, Hospital, Treatment, Dead, Obituary, Poet, Kerala
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്റെ ഊഷ്മളതയും അതു നഷ്ടപ്പെടുന്നതിന്റെ വേദനയുമാണ് സുഗതകുമാരിയുടെ കവിതയുടെ കാതല്‍. സ്‌നേഹത്തിലാണ് അതിന്റെ ചുവടുറച്ചിരിക്കുന്നത്. പ്രകൃതിയോടുള്ള മനുഷ്യന്റെ പെരുമാറ്റത്തിനു ചൂഷണത്തിന്റെ സ്വഭാവമുണ്ടായപ്പോഴൊക്കെ സുഗതകുമാരി ശബ്ദമുയര്‍ത്തി. പ്രകൃതിക്കുവേണ്ടിയുള്ള സമരമുഖങ്ങളുടെ മുന്‍നിരയില്‍ത്തന്നെ അവരുണ്ടായിരുന്നു.

സൈലന്റ്വാലി, അട്ടപ്പാടി, ആറന്മുള എന്നിങ്ങനെ നീളുന്നു ആ പോരാട്ടങ്ങള്‍. വനനശീകരണത്തിനെതിരെ ശബ്ദമയുര്‍ത്തിയ സുഗതകുമാരി, നിലാരംബരായ സഹജീവികള്‍ക്ക് അമ്മയുമായി. അവര്‍ക്കായി സ്ഥാപിച്ച 'അഭയ' ആശ്രയമില്ലാത്ത സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും അഭയകേന്ദ്രമാണ്.

Keywords: Famous poetess Sugathakumari has passed away, Thiruvananthapuram,News,Medical College, Hospital, Treatment, Dead, Obituary, Poet, Kerala.


Post a Comment