ചെന്നൈ: (www.kvartha.com 14.12.2020) പ്രശസ്ത കലാസംവിധായകന്‍ പി കൃഷ്ണമൂര്‍ത്തി അന്തരിച്ചു. 77 വയസ്സായിരുന്നു. കലാസംവിധാനത്തിനും വസ്ത്രാലങ്കാരത്തിനുമായി അഞ്ചു തവണ ദേശീയപുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ 50ല്‍പ്പരം ചിത്രങ്ങള്‍ക്കുവേണ്ടി കലാസംവിധാനവും വസ്ത്രാലങ്കാരവും നിര്‍വഹിച്ചു.
സ്വാതിതിരുനാള്‍, വൈശാലി, ഒരു വടക്കന്‍ വീരഗാഥ, പെരുന്തച്ചന്‍, രാജശില്പി, പരിണയം, ഗസല്‍, കുലം വചനം തുടങ്ങിയ സിനിമകളുടെ കലാസംവിധായകനാണ്. കലാസംവിധാനം, വസ്ത്രാലങ്കാരം, പ്രൊഡക്ഷന്‍ ഡിസൈനിങ് എന്നിങ്ങനെ സിനിമയിലെ വ്യത്യസ്ത മേഖലകളില്‍ തിളങ്ങിയിട്ടുണ്ട്.
Keywords: Famous art director P Krishnamurthy passes away; He has won the national award 5 times, Chennai, News, Cinema, Award, Dead, Obituary, Kerala.